ഐക്കരനാട്ടിലും ട്വൻറി ട്വൻറി
ഐക്കരനാട് പഞ്ചായത്തിലെ 14 വാർഡുകളിൽ 10 എണ്ണവും ട്വൻറി ട്വൻറി നേടി.
ഐക്കരനാട് പഞ്ചായത്തിലെ 14 വാർഡുകളിൽ 10 എണ്ണവും ട്വൻറി ട്വൻറി നേടി.
മന്ത്രി എം.എം. മണിയുടെ മകൾ സതി കുഞ്ഞുമോൻ വിജയിച്ചു
മഴുവന്നൂർ പഞ്ചായത്തിലെ 19 വാർഡുകളിൽ ഫലമറിഞ്ഞ 12ൽ എട്ടിലും ട്വൻറി ട്വൻറി ജയിച്ചു. നാലു വാർഡുകൾ എൽ.ഡി.എഫ് നേടി.
കൊടുവള്ളിയിൽ ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി നാസർ കോയ തങ്ങൾ വിജയിച്ചു
കണ്ണൂർ കല്യാശേരി പഞ്ചായത്തിൽ 18 സീറ്റിലും എൽ.ഡി.എഫ്. ഇവിടെ പ്രതിപക്ഷമില്ല.
പാലായിൽ ചരിത്രം കുറിച്ച് എൽ.ഡി.എഫ്. നഗരസഭാ ചരിത്രത്തിലാദ്യമായി എൽ.ഡി.എഫ് ഭരണം പിടിച്ചു. നഗരസഭ രൂപീകരിച്ച് 68 വർഷത്തിന് ശേഷമാണ് പാലയിൽ എൽ.ഡി.എഫ് ഭരണത്തിലേറുന്നത്. ജോസ് കെ. മാണിയുടെ നേതൃത്വത്തിലാണ് എൽ.ഡി.എഫ് മൽസരിച്ചത്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സ്വദേശമായി ചെന്നിത്തല പഞ്ചായത്ത് പതിനൊന്നാം വാർഡിൽ എൽ.ഡി.എഫ് വിജയിച്ചു. പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.