തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ 73 പഞ്ചായത്തുകളിൽ 50 ഇടത്തും എൽ.ഡി.എഫ്. 17 പഞ്ചായത്തുകളിൽ യു.ഡി.എഫും നാലിടത്ത് ബി.ജെ.പിയും അധികാരം നേടി. അതേസമയം പാങ്ങോട്, ഇലകമൺ പഞ്ചായത്തുകളിൽ അനിശ്ചിതത്വം. പാങ്ങോട് എസ്.ഡി.പി.െഎ പിന്തുണച്ചതിനാൽ എൽ.ഡി.എഫ് അധ്യക്ഷസ്ഥാനം രാജിവെച്ചു. ക്വാറം തികയാത്തതിനെ തുടർന്ന് ഇലകമണിൽ തെരഞ്ഞെടുപ്പ് നടന്നില്ല. ജില്ലയിലെ 11 ബ്ലോക്കുകളിൽ 10ലും ഇടതുമുന്നണിക്കാണ് നായകസ്ഥാനം. നറുക്കെടുപ്പ് നടന്ന വെള്ളനാട് ബ്ലോക്കിൽ ഭാഗ്യം തുണച്ചത് യു.ഡി.എഫിനെ.
19 വാർഡുകളുള്ള പാങ്ങോട് എൽ.ഡി.എഫ് എട്ട്, യു.ഡി.എഫ് ഏഴ്, എസ്.ഡി.പി.െഎ രണ്ട്, വെൽഫെയർ പാർട്ടി ഒന്ന്, വെൽഫെയർ സ്വതന്ത്ര എന്നിങ്ങനെയാണ് കക്ഷിനില. എസ്.ഡി.പി.െഎ പിന്തുണച്ചതോടെ 10 വോട്ടുകൾ ലഭിച്ചാണ് ഇടതിലെ എസ്. ദിലീപ് പ്രസിഡൻറായതും സത്യപ്രതിജ്ഞ ചെയ്ത ശേഷം രാജി സമർപ്പിച്ചതും. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ മുദാക്കലിൽ ബദൽ നീക്കത്തിൽ സി.പി.എം അധികാരം പിടിച്ചു. 20 സീറ്റുകളാണ് ഇവിടെ. എൻ.ഡി.എ -7, എൽ.ഡി.എഫ് -6, യു.ഡി.എഫ് -5, സ്വതന്ത്രർ -2 എന്നിങ്ങനെയാണ് കക്ഷിനില. വെമ്പായത്ത് എസ്.ഡി.പി.െഎ പിന്തുണയോടെ യു.ഡി.എഫിന് അധികാരം ലഭിച്ചു.
തിരുവനന്തപുരം: ജില്ല പഞ്ചായത്തിൽ വോെട്ടടുപ്പില്ലാതെ എൽ.ഡി.എഫിലെ ഡി. സുരേഷ്കുമാറിനെ പ്രസിഡൻറായി തെരഞ്ഞെടുത്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പിൽനിന്ന് വിട്ടുനിന്നു. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്ത സീറ്റായതിനാല്‍ പ്രസിഡൻറ് സ്ഥാനത്തേക്ക് യു.ഡി.എഫില്‍നിന്ന് മത്സരിക്കാന്‍ അംഗങ്ങളുണ്ടായിരുന്നില്ല. കിഴുവിലം ഡിവിഷനില്‍നിന്ന് വിജയിച്ച എ. ഷൈലജാ ബീഗമാണ് വൈസ് പ്രസിഡൻറ്. യു.ഡി.എഫിലെ സോഫി തോമസിനെയാണ് തോൽപിച്ചത് (20-06). ആകെയുള്ള 26 ഡിവിഷനുകളിൽ 20 ഉം എൽ.ഡി.എഫും ആറിടത്ത് യു.ഡി.എഫുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.