തിരുവനന്തപുരം: തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് മേൽക്കൈ. 27 തദ്ദേശ വാർഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 15 സീറ്റുകളിൽ യു.ഡി.എഫ് വിജയിച്ചു.
ഇടതുമുന്നണി 11 സീറ്റിലും ബി.ജെ.പി ഒന്നിലും വിജയം കണ്ടു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇതേ വാർഡുകളിൽ യു.ഡി.എഫിന് 11 സീറ്റായിരുന്നു ഉണ്ടായിരുന്നaത്.
ഇടതുമുന്നണിക്ക് 11ഉം. നാല് സീറ്റുകൾ സ്വതന്ത്രന്മാരുടെതും. ഇടതുമുന്നണിക്ക് ഒരു സീറ്റ് കുറഞ്ഞു. യു.ഡി.എഫ് നാല് വാർഡുകൾ അധികം നേടി.
ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ രമ്യാ ഹരിദാസ് ഒഴിഞ്ഞ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫ് വൻ വിജയം നേടി.
കോൺഗ്രസിലെ നസീബ റായ് 905 വോട്ടിെൻറ ഭൂരിപക്ഷം നേടി.
സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന്
പാറശ്ശാല: തിരുവനന്തപുരം ജില്ലയിലെ കാരോട് ഗ്രാമപഞ്ചായത്തിലെ കാന്തള്ളൂർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ സി.പി.എം ബി.ജെ.പിക്ക് വോട്ട് മറിച്ചതായി ആരോപണം.
14 വർഷമായി സി.പി.എം ജയിക്കുന്ന വാർഡിൽ ഇക്കുറി ബി.ജെ.പി അട്ടിമറി വിജയം നേടുേമ്പാൾ സി.പി.എം സ്ഥാനാർഥിക്ക് ലഭിച്ചത് വെറും 64 വോട്ട്. കഴിഞ്ഞ തവണ 300ഒാളം വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എം വിജയിച്ച വാർഡാണിത്.
നിലവിൽ പഞ്ചായത്തിൽ ഇടതിനും യു.ഡി.എഫിനും എട്ട് വീതം അംഗങ്ങളുണ്ട്. ബി.െജ.പിക്ക് ഒന്നും. യു.ഡി.എഫ് വിജയിച്ചാൽ അവർ അധികാരത്തിൽ വരുമായിരുന്നു. യു.ഡി.എഫ് ഭരണത്തിൽ വരുന്നത് ഒഴിവാക്കാനാണ് സി.പി.എം വോട്ട് മറിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
സി.പി.എം സ്ഥാനാർഥി 64 വോട്ട് മാത്രം പിടിച്ചപ്പോൾ 34വോട്ടിെൻറ ഭൂരിപക്ഷത്തിൽ ബി.ജെ.പി വിജയിച്ചു. കഴിഞ്ഞ തവണ ബി.ജെ.പിക്ക് 257 വോട്ടാണ് ലഭിച്ചത്. ഇക്കുറി 512 വോട്ട്. യു.ഡി.എഫ് സ്ഥാനാർഥിക്ക് 478 വോട്ടുകളും കിട്ടി. കോണ്‍ഗ്രസ് പഞ്ചായത്ത് ഭരണം പിടിക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സി.പി.എം വോട്ടുകള്‍ ബി.ജെ.പിക്ക് മറിക്കുകയായിരുന്നെന്ന് കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രനും ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിന്‍കര സനലും ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.