കൊല്ലം: പഞ്ചായത്ത് സാരഥികളുടെ തെരഞ്ഞെടുപ്പിൽ ജില്ലയിൽ വിചിത്ര കൂട്ടുകെട്ടും സംഭവങ്ങളും. എസ്.ഡി.പി.െഎ പിന്തുണയിൽ ഒരു പഞ്ചായത്തിൽ യു.ഡി.എഫ് അധികാരത്തിലേറിയപ്പോൾ മറ്റൊരിടത്ത് ബി.ജെ.പിയും യു.ഡി.എഫും യോജിച്ച് സ്വതന്ത്രയെ പ്രസിഡൻറാക്കി. സി.പി.എമ്മിെൻറ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർഥി എതിർ സ്ഥാനാർഥിക്ക് വോട്ടുചെയ്ത സംഭവവുമുണ്ടായി. ജില്ലയിൽ ആദ്യമായി ബി.െജ.പിക്ക് ഒരു ഗ്രാമപഞ്ചായത്ത് ഭരണം കിട്ടുകയും ചെയ്തു. നറുക്കെടുപ്പിൽ ഏറെയിടത്തും ഭാഗ്യം തുണച്ചത് യു.ഡി.എഫിനെയാണ്.
ജില്ല പഞ്ചായത്തും 10 േബ്ലാക്ക് പഞ്ചായത്തും ആകെയുള്ള 68 ഗ്രാമപഞ്ചായത്തുകളിൽ 45ഉം എൽ.ഡി.എഫിന്. യു.ഡി.എഫ് ഒരു േബ്ലാക്ക് പഞ്ചായത്തും 22 ഗ്രാമപഞ്ചായത്തുകളും നേടി. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കല്ലുവാതുക്കൽ പഞ്ചായത്തിലാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന ബി.ജെ.പി അധികാരത്തിലെത്തിയത്. എന്നാൽ, അവർ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ നെടുവത്തൂരിൽ നറുക്കെടുപ്പിൽ വിജയം യു.ഡി.എഫിനായി.
കഴിഞ്ഞതവണ 57 ഗ്രാമപഞ്ചായത്തുകളാണ് എൽ.ഡി.എഫിന് ഉണ്ടായിരുന്നത്. ഇത്തവണ 11 ഗ്രാമപഞ്ചായത്തുകൾ നഷ്ടമായി. യു.ഡി.എഫ് തങ്ങളുടെ ആധിപത്യത്തിലുള്ള ഗ്രാമപഞ്ചായത്തുകളുടെ എണ്ണം 11ൽനിന്ന് 22 ലേക്ക് ഉയർത്തി ഇരട്ടിയാക്കി.
കൊല്ലം: ജില്ല പഞ്ചായത്ത് പ്രസിഡൻറായി എൽ.ഡി.എഫിലെ അഡ്വ. സാം കെ. ഡാനിയേലും (സി.പി.െഎ) വൈസ് പ്രസിഡൻറായി അഡ്വ. വി. സുമലാലും (സി.പി.എം) തെരഞ്ഞെടുക്കപ്പെട്ടു. സാം കെ. ഡാനിയേലിന് 22ഉം എതിർ സ്ഥാനാർഥി യു.ഡി.എഫിലെ ബ്രിജേഷ് എബ്രഹാമിന് മൂന്നും വോട്ട് ലഭിച്ചു. ഒരു എൽ.ഡി.എഫ് അംഗത്തിെൻറ വോട്ട് അസാധുവായി. വൈസ് പ്രസിഡൻറായി സുമലാലിന് 23ഉം യു.ഡി.എഫിലെ ആർ. രശ്മിക്ക് മൂന്നും വോട്ട് ലഭിച്ചു. 26 അംഗ ജില്ല പഞ്ചായത്തിൽ എൽ.ഡി.എഫിന് 23ഉം യു.ഡി.എഫിന് മൂന്നും അംഗങ്ങളാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.