കായംകുളത്ത് സ്ഥാപനത്തിൽ വൻ തീപിടിത്തം

കായംകുളം: ദേശീയപാതയോരത്ത് ഒ.എൻ.കെ ജങ്​ഷന് സമീപത്തെ റാണീസ് ഗ്രൂപ് സ്ഥാപനം കത്തിനശിച്ചു. കാർ അക്സസറീസ്, ഫ്ലക്സ്​ പ്രിന്‍റിങ്​ യൂനിറ്റ്, വെഡിങ്​ കാർഡ് സ്ഥാപനം, ഗ്രാഫിക് ഡിസൈനിങ്​ യൂനിറ്റ്, ട്രോഫി കട എന്നിവയാണ് ഇവിടെ പ്രവർത്തിച്ചിരുന്നത്. ചൊവ്വാഴ്ച പുലർച്ചയാണ്​ സംഭവം. സമീപത്തെ മസ്ജിദിൽ പ്രഭാത പ്രാർഥനക്ക് എത്തിയവരാണ് പുക ഉയരുന്നത് കണ്ടത്. ഇവർ അറിയിച്ചതനുസരിച്ച് എത്തിയ അഗ്നിരക്ഷ സേനയുടെ നേതൃത്വത്തിലാണ്​ രക്ഷാപ്രവർത്തനം നടത്തിയത്. കായംകുളം കൂടാതെ മാവേലിക്കര, ഹരിപ്പാട്, കരുനാഗപ്പള്ളി എന്നിവിടങ്ങളിൽനിന്നുള്ള യൂനിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മണിക്കൂറുകളുടെ ശ്രമഫലമായി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിവിധ സ്ഥാപനങ്ങളിലെ സാമഗ്രികൾ പൂർണമായും കത്തിയമർന്നു. കാർ അക്സസറീസ് ഉപകരണങ്ങൾ പൂർണമായും കത്തിനശിച്ചതാണ് നഷ്ടത്തി‍ൻെറ തോത് വർധിപ്പിച്ചത്. യന്ത്രങ്ങളും നശിച്ചു. ലക്ഷക്കണക്കിന്​ രൂപയുടെ രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തൽ. ഷഫി, മനാഫ്, ഇഖ്ബാൽ, സിയാദ് എന്നീ സഹോദരങ്ങളുടെ ഉടമസ്ഥതയിലാണ് പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. APLKY1FAIR തീ പിടിത്തത്തിൽ കത്തിനശിച്ച കായംകുളത്തെ റാണീസ് ഗ്രൂപ് സ്ഥാപനം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.