നഗരസഭയുമായി തർക്കം; മിനി സിവിൽ സ്​റ്റേഷനിൽ മാലിന്യനീക്കം​ പ്രതിസന്ധിയിൽ

ചേർത്തല: മിനി സിവിൽ സ്റ്റേഷൻ വളപ്പിലെ മാലിന്യനീക്കം പ്രതിസന്ധിയില്‍. നീക്കേണ്ടത്​ ആരെന്ന്​ നഗരസഭയും സിവിൽ സ്റ്റേഷൻ അധികൃതരും തമ്മിൽ വാദപ്രതിവാദങ്ങളുയരുമ്പോള്‍ മാലിന്യം കുന്നുകൂടുകയാണ്​. മാലിന്യം നീക്കേണ്ടത്​ നഗരസഭയാണെന്നാണ് സിവിൽ സ്റ്റേഷൻ ജീവനക്കാരുടെ വാദം. പൊതുഇടമല്ലെന്നും സ്ഥാപനമായതിനാൽ അവിടത്തെ മാലിന്യ സംസ്കരണം അവരുടെ ഉത്തരവാദിത്തമാണെന്ന നിലപാടിലാണ് നഗരസഭ. ദിവസേന ശരാശരി 1500-2000 ആളുകൾ വിവിധ ആവശ്യങ്ങള്‍ക്കായി മിനി സിവിൽ സ്റ്റേഷനിൽ എത്തുന്നതാണ്. 19 സര്‍ക്കാർ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. നേരത്തേ മിനി സിവിൽ സ്റ്റേഷൻ റിക്രിയേഷൻ ക്ലബുകളും ജീവനക്കാരുടെ സംഘടനകളുമാണ് മാലിന്യം നീക്കിയിരുന്നത്. ഓരോ കിലോ മാലിന്യം നീക്കുമ്പോഴും നഗരസഭക്ക് 10 രൂപയാണ് ചെലവ്​. അതിനിടെ മാലിന്യം നീക്കാന്‍ നഗരസഭയോട്​ നിർദേശിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ വി.സി. ജയ പറഞ്ഞു. ജീവനക്കാരില്‍നിന്ന്​ പ്രതിവര്‍ഷം 2500 രൂപയോളം തൊഴില്‍ നികുതി ഈടാക്കുന്ന നഗരസഭക്ക് മാലിന്യം നീക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് ജോയന്‍റ്​ കൗണ്‍സില്‍ മേഖല കമ്മിറ്റി ചൂണ്ടിക്കാട്ടി. APL MINI CIVIL STATION ചേര്‍ത്തല മിനി സിവില്‍ സ്റ്റേഷനു പിന്നില്‍ മാലിന്യം നീക്കംചെയ്യാതെ കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.