കണ്ണൻകുഴി പാടത്ത് മടവീഴ്ച

മാന്നാർ: എട്ടുവർഷമായി തരിശ്ശുകിടന്ന കണ്ണൻകുഴി പാടശേഖരത്തിലിറക്കിയ നെൽകൃഷി നശിച്ചു. കുട്ടമ്പേരൂർ ആറ്റിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള മടവീഴ്ചയിലാണ്​ കൃഷി നശിച്ചത്​. മുപ്പതോളം ഏക്കർ വിളവെടുക്കാൻ പാകമായ നെൽകൃഷിയാണ് നശിച്ചത്. മാന്നാർ പഞ്ചായത്ത് പ്രസിഡന്‍റ്​ ടി.വി. രത്നകുമാരി, മാന്നാർ കൃഷി ഓഫിസർ പി.സി. ഹരികുമാർ എന്നിവർ സ്ഥലത്തെത്തി. കായംകുളം ഇറിഗേഷൻ അസി. എൻജിനീയറുടെ നിർദേശപ്രകാരം മടവീണ ഭാഗത്ത് ഹിറ്റാച്ചി ഉപയോഗിച്ച് ചളിയും മണ്ണുമിട്ട് നികത്തി. നവീകരണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കുട്ടംപേരൂർ ആറിനോട് ചേർന്നുള്ള കണ്ണൻകുഴി പാടത്തിനുസമീപം മടവീഴ്ചയുണ്ടാവാതിരിക്കാൻ സ്ഥിരം സംവിധാനത്തിനുള്ള പ്രവർത്തനങ്ങൾ നടത്തിവരുകയായിരുന്നു. ഷട്ടർ സ്ഥാപിക്കുന്ന ജോലി മാത്രമാണ് ബാക്കിയുള്ളതെന്ന് കായംകുളം ഇറിഗേഷൻ അസി. എൻജിനീയർ പി. ജ്യോതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.