കൊതുക് വളർത്തൽ കേന്ദ്രമായി ഓടകൾ

തുറവൂർ: ദേശീയപാതക്കരികിൽ നിർമിച്ച കാന കൊതുക് വളർത്തൽ കേന്ദ്രമായി. ചേർത്തല എക്സ്റേ കവല മുതൽ അരൂർ വരെ വിവിധയിടങ്ങളിൽ ദേശീയപാതയോട് ചേർന്ന് ഓടകൾ നിർമിച്ചിട്ടുണ്ട്. ഓരോ സ്ഥലത്തെയും ഓടകൾ ഓരോ തൊട്ടി പോലെയാണ് നിലവിൽ കിടക്കുന്നത്. ഈ തൊട്ടികളിൽ മാലിന്യം കുന്നുകൂടിയിരിക്കയാണ്. വേനൽക്കാലത്ത്​ കുപ്പത്തൊട്ടിയും വർഷകാലത്ത് കൊതുകുവളർത്തൽ കേന്ദ്രവുമാണ് ദേശീയപാതക്കരികിലെ കാനകൾ. ഒരു സ്ഥലത്തും കൃത്യമായി സ്ലാബുകൾ ഇട്ട് ഓടകൾ മൂടിയിട്ടില്ല. അതുകൊണ്ടുതന്നെ ആളു​കൾ ഇത് മാലിന്യം തള്ളാൻ ഉപയോഗിക്കുന്നു. ഈ ഓടകൾ രൂപകൽപന ചെയ്തിരിക്കുന്നത് തൊട്ടി പോലെയായതിനാൽ വർഷകാലത്ത് ഇതിൽ വെള്ളം കെട്ടിനിൽക്കും. ചേർത്തല മുതൽ അരൂർ വരെ നിരവധി പൊതുതോടുകളും ജലാശയവുമുണ്ട്​. എന്നാൽ, ഓടകൾ ഒന്നും തോട്ടിലേക്ക് തുറന്നിട്ടില്ല. ഓടകൾത്തോട്ടിലേക്ക് തുറന്നിരുന്നെങ്കിൽ മഴക്കാലത്ത്​ മഴവെള്ളം തോടുകളിലേക്ക് ഒഴുകിമാറി ദേശീയപാതകളിൽ ഉണ്ടാകുന്ന വെള്ളക്കെട്ട് ഒഴിവാകുമായിരുന്നു. നിലവിലെ ഓടകൾ അതത് പ്രദേശത്തുകൂടി ഒഴുകുന്ന പൊതുതോടുകളിലേക്ക് തുറക്കണമെന്നും സ്ലാബുകൾ സ്ഥാപിച്ച് സുരക്ഷിതമാക്കണമെന്നുമുള്ള ആവശ്യം ശക്തമാണ്​. പടം : ദേശീയപാതയിൽ വയലാർ കവലയിലെ കുപ്പത്തൊട്ടിയായി മാറിയ ഓടയിൽ വെള്ളം കെട്ടിക്കിടക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.