തോട്​ ശുചീകരിക്കാൻ സുരക്ഷയില്ലാതെ തൊഴിലുറപ്പ്​ തൊഴിലാളികൾ

തുറവൂർ: പൊതുതോട് ശുചീകരിക്കുന്ന ജോലിയിൽ വയലാർ പഞ്ചായത്ത്​ 12ാം വാർഡിലെ തൊഴിലുറപ്പ്​ ​തൊഴിലാളികൾ ഏർപ്പെട്ടിരിക്കുന്നത്​ സുരക്ഷ മുൻകരുതലുകളെടുക്കാതെ. തോട്ടിലെ ചളിയും മണ്ണും മറ്റ് മാലിന്യവും കോരിമാറ്റി ഭൂവസ്ത്രം പുതപ്പിക്കുന്ന ജോലിയാണ് 80ഓളം വരുന്നവർ ചെയ്യുന്നത്. ഇതിൽ അഞ്ചുപേർ പുരുഷ തൊഴിലാളികളും 75 പേർ വീട്ടമ്മമാരുമാണ്. 12ാം വാർഡിൽ മിക്ക വീടുകളിലെയും ശൗചാലയ കുഴലുകൾ ഈ പൊതുതോട്ടിലേക്കാണ് തുറന്നിരിക്കുന്നതെന്ന്​ ഈ തൊഴിലാളികൾ പറയുന്നു. കക്കൂസ് മാലിന്യം കൂടാതെ മറ്റ്​ അണുക്കളും നിറഞ്ഞുതുളുമ്പുന്ന മാലിന്യക്കൂമ്പാരമായ തോട്ടിലാണ്​ ജോലി. മലീമസമായി കിടക്കുന്ന തോട്ടിൽ ഇറങ്ങുന്ന തൊഴിലാളികൾക്ക് കൈകാലുകളിൽ ചൊറിച്ചിലും മറ്റും അനുഭവപ്പെടുന്നതായി പറയുന്നു. ആവശ്യമായ സുരക്ഷ സംവിധാനങ്ങളും യന്ത്രസഹായവും നൽകണമെന്ന ആവശ്യം ശക്തമാണ്​. സി.പി.ഐ ജില്ല സമ്മേളനം: സ്വാഗതസംഘ രൂപവത്​കരണം 23ന്​ ആലപ്പുഴ: സി.പി.ഐ ജില്ല സമ്മേളനം ആഗസ്റ്റ് 23, 24 തീയതികളിൽ ഹരിപ്പാട്ട്​ നടക്കും. സ്വാഗതസംഘ രൂപവത്​കരണ യോഗം 23ന്​ വൈകീട്ട്​ നാലിന്​ ഹരിപ്പാട് കാവൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് അറിയിച്ചു. ജില്ല സമ്മേളനത്തിന് ആദ്യമായാണ് ഹരിപ്പാട് ആതിഥേയത്വം വഹിക്കുന്നത്. തീരദേശവും കാർഷിക മേഖലയും കയർ വ്യവസായവും ഉൾക്കൊള്ളുന്ന ജില്ലയിലെ വിവിധ പ്രശ്നങ്ങളിൽ പാർട്ടി സ്വീകരിച്ച ജനപക്ഷ നിലപാടുകൾ ശ്രദ്ധേയമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയിലെ വ്യവസായിക മുന്നേറ്റത്തിനായി ടി.വി. തോമസ് സ്ഥാപിച്ച വ്യവസായ സ്ഥാപനങ്ങൾ സംരക്ഷിക്കാൻ ഉറച്ച നിലപാട്​ സ്വീകരിച്ചതും സി.പി.ഐയാണ്. മഹാപ്രളയത്തിലും മഹാമാരിയിലും പാർട്ടിയും ബഹുജന സംഘടനകളും നടത്തിയ ദുരിതാശ്വാസ, ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏറെ പ്രശംസ നേടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.