ജില്ലയിലെ ആദ്യ സിന്തറ്റിക്​ ട്രാക്ക്​ സ്​റ്റേഡിയം ഉദ്​ഘാടനം നാളെ

ആലപ്പുഴ: ജില്ലയിലെ ആദ്യ സിന്തറ്റിക് ട്രാക്ക് സൗകര്യങ്ങളോടെ പ്രീതികുളങ്ങര കലവൂര്‍ എം. ഗോപിനാഥന്‍ സ്‍‌മാരക സ്​റ്റേഡിയം ഉദ്​ഘാടനം വ്യാഴാഴ്ച വൈകീട്ട്​ 3.30ന്​ മന്ത്രി വി. അബ്‍ദുറഹ്​മാന്‍ നിർവഹിക്കുമെന്ന്​ പി.പി. ചിത്തരഞ്ജൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 3.82 കോടി വിനിയോഗിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. നാലുവരി 200 മീറ്റര്‍ സിന്തറ്റിക് ട്രാക്ക്, ഫുട്​ബാൾ ടര്‍ഫ്, മിനി ഫുട്ബാള്‍ ഗ്രൗണ്ട് ഇന്‍ നാച്വറല്‍ ഗ്രാസ്, അഡ്മിനിസ്ട്രേഷന്‍ ബില്‍ഡിങ് കം ഫിറ്റ്നസ് സെന്റര്‍, വോളിബാള്‍, ബാസ്‍കറ്റ് ബാള്‍, ഷട്ടില്‍, ബാ‍ഡ്മിന്റണ്‍ തുടങ്ങിവക്ക്​ മള്‍ട്ടിപര്‍പ്പസ് കോര്‍ട്ടുമുണ്ട്​. അന്നേദിവസം ഉച്ചക്ക്​ 2.30ന്​ കണിച്ചുകുളങ്ങര ഹയർസെക്കൻഡറി സ്കൂൾ മൾട്ടി പർപ്പസ് ഇൻഡോർ സ്​റ്റേഡിയം, വൈകീട്ട്​ അഞ്ചിന്​ ആര്യാട് പഞ്ചായത്ത് മൾട്ടി പർപ്പസ് ഇൻഡോർ സ്​റ്റേഡിയം എന്നിവയുടെ നിർമാണോദ്​ഘാടനവും മന്ത്രി നിർവഹിക്കും. 20 ഇനങ്ങളിലെ കായികമത്സരങ്ങൾ നടത്താൻ കഴിയുന്ന രണ്ട്​ സ്​റ്റേഡിയത്തിനും ബജറ്റിൽ അഞ്ചുകോടി വീതം വകയിരുത്തിയിട്ടുണ്ട്​. ​ വാര്‍ത്തസമ്മേളനത്തില്‍ ജില്ല സ്​പോർട്​സ്​ അസോസിയേഷൻ പ്രസിഡന്റ് പി.ജെ. ജോസഫ് അര്‍ജുന, സെക്രട്ടറി എൻ. പ്രദീപ്കുമാര്‍, മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ പി.പി. സംഗീത, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. സുദര്‍ശനാഭായ്, ആര്യാട് പഞ്ചായത്ത് പ്രസിഡന്‍റ്​ ജി. ബിജുമോന്‍ എന്നിവരും പങ്കെടുത്തു. ലോട്ടറി തൊഴിലാളി സംസ്ഥാന സമ്മേളനത്തിന്​ തുടക്കം ആലപ്പുഴ: ലോട്ടറി ഏജന്റ്‌സ്‌ ആൻഡ്​ സെല്ലേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴയിൽ തുടക്കമായി. റെയ്​ബാൻ ഓഡി​റ്റോറിയത്തിൽ നടന്ന പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് വി.എസ്​. മണി അധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എച്ച്​. സലാം എം.എൽ.എ, എം.വി. ജയരാജൻ, ആർ. നാസർ, പി. ഗാനകുമാർ, കെ.പി. ജയചന്ദ്രൻ, പി.ആർ. ജയപ്രകാശ്, എം.കെ. ബാലകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച വൈകീട്ട്​ മൂന്നിന്​ പ്രകടനം നടക്കും. നാലിന്​ മുനിസിപ്പൽ ടൗൺഹാളിൽ ചേരുന്ന പൊതുസമ്മേളനം സി.പി.എം കേന്ദ്രകമ്മിറ്റി അംഗം അഡ്വ. സി.എസ്​. സുജാത ഉദ്​ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.