ബുദ്ധ പൂർണിമ മഹോത്സവം

അമ്പലപ്പുഴ: കേരള ബുദ്ധിസ്റ്റ് കൗൺസിലി‍ൻെറ നേതൃത്വത്തിൽ ബുദ്ധ പൂർണിമ മഹോത്സവും കുടുംബസംഗമവും സംഘടിപ്പിച്ചു. കരുമാടിക്കുട്ടൻ ബുദ്ധഭൂമിയിൽ ശ്രീലങ്ക ശ്രീബോധിരാജ വീഹാരത്തിലെ ബന്തേ സോരത തെരോ ബുദ്ധപൂർണിമ ഉദ്ഘാടനം ചെയ്തു. ബിനോജ് പത്മ പ്രഭാഷണം നടത്തി. പുസ്തകങ്ങളുടെ പ്രകാശനവും സമാപന സമ്മേളനവും എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ കെ. കവിത, പഞ്ചായത്ത്​ അംഗം വീണ, അനിരുദ്ധ് രാമൻ, സുനിൽ പെരുമാൾ, അജയൻ ഇടുക്കി എന്നിവർ സംസാരിച്ചു. പടം: ബുദ്ധ പൂർണിമ മഹോത്സവ സമാപന സമ്മേളനം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.