വഖഫ് ബോർഡ്​: അനധികൃത നിയമനം നേടിയവരെ പിരിച്ചുവിടണം -ജമാഅത്ത് കൗൺസിൽ

തുറവൂർ: കേരള സ്റ്റേറ്റ്​ വഖഫ് ബോർഡിൽ അനധികൃതമായി നിയമനം നേടിയവരെ ഉടൻ പിരിച്ചുവിടണമെന്ന് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ സർക്കാറിനോടും വഖഫ് ബോർഡിനോടും ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്‍റ്​ ഹൈദ്രോസ് കാരോത്തുകുഴി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ സി.ഐ. പരീത്, മാവുടി മുഹമ്മദ്, അബ്ദുല്ല മാറമ്പള്ളി, ജലാലിയ അബ്ദുൽ കരീം, കുഞ്ഞുമുഹമ്മദ് പള്ളിക്കര, അബ്ദുൽ കലാം, അബ്ദുൽകരീം കുഞ്ഞുണ്ണിക്കര, ജസിൽ തോട്ടത്തിൽ എന്നിവർ സംസാരിച്ചു. ഇതുസംബന്ധിച്ച നിവേദനം വഖഫ് ബോർഡ് ചെയർമാന് നൽകി. APL jamath council ജമാഅത്ത് കൗൺസിൽ അംഗങ്ങൾ വഖഫ്​ ബോർഡ്​ ചെയർമാന്​ നിവേദനം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.