'പാർട്ട്​ടൈം സ്വീപ്പർക്ക് ഒരു മാസത്തിനകം ആനുകൂല്യങ്ങൾ നൽകണം'

ആലപ്പുഴ: കോടതി ഉത്തരവുകൾ പാലിച്ച് പാർട്ട് ടൈം സ്വീപ്പർക്ക് ലഭ്യമാക്കേണ്ട എല്ലാ ആനുകൂല്യങ്ങളും ഒരു മാസത്തിനകം നൽകണമെന്ന് മനുഷ്യാവകാശ കമീഷൻ. ഹൈകോടതിയുടെയും അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലിന്റെയും ഉത്തരവുകൾ പാലിക്കാൻ ഉദ്യോഗസ്ഥർ ബാധ്യസ്ഥരാണെന്നും കമീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. ആലപ്പുഴ മണ്ണഞ്ചേരി കൃഷിഭവനിൽ പാർടൈം സ്വീപ്പറായ മണ്ണഞ്ചേരി സ്വദേശി കുഞ്ഞുമോൻ ശശിക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കാനാണ് കമീഷൻ നിർദേശിച്ചത്. 2021 ഫെബ്രുവരി മുതലുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് പരാതിക്കാരൻ കമീഷനെ സമീപിച്ചത്. ചാവടിയിൽ 36 സി.സി ടി.വി കാമറകൾ സ്ഥാപിക്കും തുറവൂർ: ചാവടി ജനകീയ സമിതി നേതൃത്വത്തിൽ കുത്തിയതോട് പൊലീസിന്‍റെ നിർദേശപ്രകാരം ചാവടിയിലും സമീപ പ്രദേശങ്ങളിലും 36 സി.സി ടി.വി കാമറകൾ സ്ഥാപിക്കും. പദ്ധതിയുടെ ഭാഗമായി ചാവടി ബസ്​സ്റ്റോപ് കവലയിൽ സ്ഥാപിച്ച രണ്ട് കാമറകൾ കുത്തിയതോട് സി.ഐ സനോജ് ഉദ്ഘാടനം ചെയ്തു. സമിതി ചെയർമാൻ സുഗതൻ അധ്യക്ഷത വഹിച്ചു.അബ്ദുൽ സലാം, വി.എ ഷെരീഫ്, കൃഷ്ണദാസ്, സോജകുമാർ, ഷാബുഗോപാലൻ, പൊന്നൻ, പ്രഭാകരൻ കൊല്ലശ്ശേരി എന്നിവർ സംസാരിച്ചു. വ്യവസായ വായ്പക്ക്​ അപേക്ഷിക്കാം ആലപ്പുഴ: 2022-23 സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നത്തിന്‍റെ ഭാഗമായി കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പാക്കുന്ന എന്‍റെ ഗ്രാമം പ്രത്യേക തൊഴില്‍ദാന പദ്ധതി പ്രകാരം ബാങ്കില്‍ നിന്ന് വായ്പയെടുത്ത് വ്യവസായം ആരംഭിക്കുന്നതിന് ജില്ല ഖാദി ഗ്രാമ വ്യവസായ ഓഫിസ് അപേക്ഷ ക്ഷണിച്ചു. അഞ്ചുലക്ഷം രൂപവരെ പദ്ധതി ചെലവ് വരുന്ന പ്രോജക്ടുകള്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വായ്പ എടുക്കുന്നവര്‍ക്ക് 25 മുതല്‍ 40 ശതമാനം വരെ മാര്‍ജിന്‍ മണി സബ്സിഡി ലഭിക്കും. ഫോണ്‍- 0477 2252341.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.