അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയരുന്നു

ചാരുംമൂട്: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ഉയർന്നതോടെ ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലെ വീടുകളിൽ വെള്ളം കയറി തുടങ്ങി. വെണ്മണി ശാർങക്കാവ് ദേവീക്ഷേത്രവും കാവും വെള്ളത്തിനടിയിലായി. ചേന്ദാത്ത് കടവിൽ കൂടി വെള്ളം ഇടപ്പോൺ ജങ്ഷനിലേക്ക് ഒഴുകിത്തുടങ്ങിയതോടെ ഇടപ്പോൺ മുറിഞ്ഞുപുഴയിലെ വീടുകളിൽ വെള്ളം കയറി. ഐരാണിക്കുടി ഭാഗത്തുനിന്ന്​ കരിങ്ങാലിച്ചാൽ പുഞ്ചയിലേക്ക് വെള്ളം ഒഴുകിയെത്തുന്നതിനാൽ നൂറനാട് പത്താം മൈൽ - പന്തളം റോഡിൽ മാവിളപ്പടി ഭാഗം വെള്ളത്തിനടിയിലാകുവാൻ സാധ്യതയേറി. ഓരോ വെള്ളപ്പൊക്കത്തിലും ആറ്റുവ, ചെറുമുഖ ഭാഗങ്ങളിലെ നൂറുക്കണക്കിന്​ കുടുംബങ്ങളാണ് ദുരിതക്കയത്തിലാകുന്നത്. അച്ചന്‍കോവിലാർ കരകവിയുമ്പോള്‍ ചെറുമുഖ, ആറ്റുവ, മൂശാരിമുക്ക് ജങ്ഷന് പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടാറുള്ളത്. ലക്ഷങ്ങളുടെ നാശനഷ്ടവും പതിവാണ്​. കഴിഞ്ഞ വർഷകാലത്ത് ഈ പ്രദേശത്ത് നിരവധി വീടുകൾ പൂര്‍ണമായും തകരുകയും ലക്ഷക്കണക്കിന് രൂപയുടെ കൃഷിനാശം സംഭവിക്കുകയും ചെയ്തിരുന്നു. ആറിന്റെ വശങ്ങൾ വർഷങ്ങളായി തകർന്നു കിടക്കുകയാണ്. നിലവിലുണ്ടായിരുന്ന സുരക്ഷ ഭിത്തികൾ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ പൂർണമായി ഇടിഞ്ഞു തകർന്നിരുന്നു. ഇവിടെ സുരക്ഷിത ഭിത്തികെട്ടാത്തതും ചേനേത്ത് ഉള്‍പ്പെടെയുള്ള കടവുകളുടെ നിര്‍മാണം നടത്താത്തതുമാണ് ആറ്റില്‍ നിന്ന്​ വെള്ളം കയറാന്‍ കാരണം. ഉത്രപ്പള്ളികാവ് കാഞ്ഞിരത്തിൻമൂട് പമ്പ് ഹൗസിന് വടക്കുവശം കെട്ടി ചേന്നാത്തു കടവിൽ ചീപ്പും നിർമിച്ചാൽ ഒരു പരിധിവരെ വെള്ളം കയറുന്നത് തടയാൻ കഴിയും. പടം.. ചേന്നാത്ത് കടവിൽ കൂടി കരയിലേക്ക് വെള്ളം ഒഴുകുന്നു 2 അച്ചൻകോവിലാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.