എന്‍.ജെ.പി.യു ജില്ല കണ്‍വെന്‍ഷന്‍

ആലപ്പുഴ: നോണ്‍ ജേണലിസ്റ്റ് പെന്‍ഷനേഴ്സ് യൂനിയന്‍ (എന്‍.ജെ.പി.യു) ജില്ല കണ്‍വെന്‍ഷന്‍ സംസ്ഥാന പ്രസിഡന്‍റ്​ കെ.എന്‍. ലതാനാഥന്‍ ഉദ്ഘാടനം ചെയ്തു. ഡി. ബാലകൃഷ്ണപ്പണിക്കര്‍ അധ്യക്ഷത വഹിച്ചു. കെ.എന്‍.ഇ.എഫ് സംസ്ഥാന പ്രസിഡന്‍റ്​ വി.എസ്. ജോൺസണ്‍, എന്‍.ജെ.പി.യു സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി.ഇ. മോഹനന്‍, കെ.കെ. മുരളി, പി.ആര്‍. കനകന്‍, സി. വേണുഗോപാല്‍, മുഹമ്മദ് സാദിഖ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി ഡി. ബാലകൃഷ്ണപ്പണിക്കര്‍ (പ്രസി), എ.എസ്. ലതി (വൈസ്​ പ്രസി), സി. വേണുഗോപാല്‍ (സെക്ര), മുഹമ്മദ് സാദിഖ്(ജോ. സെക്ര), എസ്. പങ്കജാക്ഷന്‍ (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു. ഗെസ്റ്റ്​ അധ്യാപക നിയമനം തുറവൂർ: പട്ടണക്കാട് എസ്.സി.യു.ജി.വി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്​സ്, സുവോളജി വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുണ്ട്. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ് 11ന് രാവിലെ 10ന്​ സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളും പകർപ്പുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.