എലിപ്പനി: ജാഗ്രത പാലിക്കണം​

ആലപ്പുഴ: കനത്തമഴയിൽ ജില്ലയിൽ മിക്കപ്രദേശങ്ങളിലും വെള്ളക്കെട്ട്​ രൂപപ്പെടുകയും ദുരിതാശ്വാസക്യാമ്പുകൾ തുറക്കുകയും ചെയ്ത സാഹചര്യത്തിൽ മലിനജലവുമായി സമ്പര്‍ക്കത്തിലായ എല്ലാവരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിന്‍ കഴിക്കണമെന്ന്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും ക്യാമ്പുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കുന്ന നിർദേശമനുസരിച്ച്​ ഗുളിക കഴിക്കണം. എല്ലാ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.