പ്രബോധനം നിർവഹിക്കുന്നത്​ കാലഘട്ടത്തിന്റെ ദൗത്യം -എം.ഐ. അബ്ദുൽ അസീസ്

പ്രബോധനം വായന പദ്ധതി ഉദ്ഘാടനം ചെയ്തു കായംകുളം: പുതിയ കാലത്ത് ഇസ്‌ലാമിക മൂല്യങ്ങളെ തനിമയോടെ നിലനിർത്തുക എന്ന ദൗത്യമാണ് പ്രബോധനം വാരിക നിർവഹിക്കുന്നതെന്ന് ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. കായംകുളം ഹസനിയയിലും ഓച്ചിറ ദാറുൽ ഉലൂമിലും സംഘടിപ്പിച്ച പ്രബോധനം വായന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇസ്​ലാമിനും മുസ്‌ലിം സമൂഹത്തിനുമെതിരെ നടന്നുവരുന്ന തെറ്റായ ആരോപണങ്ങളെയും വിമർശനങ്ങളെയും ചരിത്രത്തിന്‍റെയും വസ്തുതകളുടെയും പിൻബലത്തിൽ പ്രതിരോധിക്കാൻ പ്രബോധനത്തിന് കഴിയുന്നു. രാജ്യത്തെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതിലും നിലനിർത്തുന്നതിലും പ്രബോധനം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ദാറുൽ ഉലൂം ഡയറക്ടർ അബ്ദുൽ ശുക്കൂർ അൽഖാസിമി അധ്യക്ഷതവഹിച്ചു. ജമാഅത്തെ ഇസ്‌ലാമി അസി. അമീർ പി. മുജീബ് റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഹസനിയ വൈസ് പ്രിൻസിപ്പൽ ഖൈസ് മൗലവി, ജമാഅത്തെ ഇസ്‌ലാമി ജില്ല പ്രസിഡന്‍റ്​ ഹക്കീം പാണാവള്ളി, സെക്രട്ടറി നവാസ് ജമാൽ, യു. ഷൈജു, വൈ. ഇർശാദ്, ജില്ല സമിതി അംഗങ്ങളായ വി.എ. അമീൻ, ഡോ.ഒ. ബഷീർ, എസ്. മുജീബ് റഹ്മാൻ, എ.നാസർ, എസ്.മുഹ്​യിദ്ദീൻ ഷാ, ഒ. അബ്ദുല്ലകുട്ടി, അഷ്റഫ് ക്വാളിറ്റി, ഒ. അബൂബക്കർ തുടങ്ങിയവർ സംബന്ധിച്ചു. ചിത്രം: APLKY1AMER ഓച്ചിറ ദാറുൽ ഉലൂമിൽ പ്രബോധനം വായന പദ്ധതി ജമാഅത്തെ ഇസ്‌ലാമി അമീർ എം.ഐ. അബ്ദുൽ അസീസ് ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.