തൊഴിലുറപ്പ്​ പദ്ധതി അട്ടിമറിക്കുന്നതിനെതിരെ ധർണ നടത്തി

തുറവൂർ: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ വെട്ടക്കലിൽ മഹിള കോൺഗ്രസ്​ നേതൃത്വത്തിൽ പോസ്റ്റോഫിസ് മാർച്ചും ധർണയും നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ്​ ടി.എസ് ജാസ്മിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി സജിമോൾ ഫ്രാൻസിസ്, വയലാർ ബ്ലോക്ക് കോൺഗ്രസ്​ കമ്മിറ്റി വൈസ് പ്രസിഡന്റ് എം.കെ ജയപാൽ, പഞ്ചായത്തംഗങ്ങളായ ഷൈജി പോൾ, ഷീന പുരുഷൻ, രാജേഷ്, കോൺഗ്രസ് നേതാക്കളായ മോഹൻദാസ്, രാജീവ് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.