ചേര്‍ത്തല: അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമല അക്ഷരമുറ്റത്തേക്കെത്തിയത് ചേര്‍ത്തലയുടെ മണ്ണില്‍നിന്ന്. ആറുവയസ്സുവരെ ബിച്ചു തിരുമല ചേര്‍ത്തലയിലാണ് വളര്‍ന്നത്. നാട്ടിലെ കളരിയില്‍ ചുവടുവെച്ച് ചേർത്തല ടൗണിലെ സ്‌കൂളിലാണ് പഠനം തുടങ്ങിയത്. പിന്നീടാണ് തിരുവനന്തപുരത്തേക്ക് മാറിയത്. നഗരസഭ 11ാം വാര്‍ഡിലെ അയ്യനാട്ടു വീട്ടിലാണ് ബിച്ചു വളര്‍ന്നത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ െഡപ്യൂട്ടേഷനില്‍ ആലപ്പുഴ എഫ്.സി.ഐ ഗോഡൗണില്‍ എത്തിയപ്പോഴാണ് കുടുംബബന്ധങ്ങളുള്ള അയ്യനാട്ട് താമസമാക്കിയത്. അയ്യാനാട്ടു വീട്ടില്‍നിന്നായിരുന്നു അദ്ദേഹം വരികളുടെ വഴികളിലേക്ക് നടന്നുകയറിയതെന്നത് അഭിമാനമാണെന്ന് അയ്യനാട്ടു വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്ന ഹോമിയോവകുപ്പില്‍നിന്ന് സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ജയ്‌മോഹന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.