Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബിച്ചു തിരുമല...

ബിച്ചു തിരുമല അക്ഷരമുറ്റത്തെത്തിയത്​ ചേര്‍ത്തലയിൽനിന്ന്​

text_fields
bookmark_border
ചേര്‍ത്തല: അന്തരിച്ച ഗാനരചയിതാവ് ബിച്ചു തിരുമല അക്ഷരമുറ്റത്തേക്കെത്തിയത് ചേര്‍ത്തലയുടെ മണ്ണില്‍നിന്ന്​. ആറുവയസ്സുവരെ ബിച്ചു തിരുമല ചേര്‍ത്തലയിലാണ്​ വളര്‍ന്നത്. നാട്ടിലെ കളരിയില്‍ ചുവടുവെച്ച് ചേർത്തല ടൗണിലെ സ്‌കൂളിലാണ്​ പഠനം തുടങ്ങിയത്. പിന്നീടാണ് തിരുവനന്തപുരത്തേക്ക് മാറിയത്. നഗരസഭ 11ാം വാര്‍ഡിലെ അയ്യനാട്ടു വീട്ടിലാണ്​ ബിച്ചു വളര്‍ന്നത്. സെക്രട്ടേറിയറ്റിലെ ജീവനക്കാരനായിരുന്ന അച്ഛന്‍ ഭാസ്‌കരന്‍ നായര്‍ ​െഡപ്യൂട്ടേഷനില്‍ ആലപ്പുഴ എഫ്.സി.ഐ ഗോഡൗണില്‍ എത്തിയപ്പോഴാണ് കുടുംബബന്ധങ്ങളുള്ള അയ്യനാട്ട് താമസമാക്കിയത്. അയ്യാനാട്ടു വീട്ടില്‍നിന്നായിരുന്നു അദ്ദേഹം വരികളുടെ വഴികളിലേക്ക് നടന്നുകയറിയതെന്നത് അഭിമാനമാണെന്ന് അയ്യനാട്ടു വീട്ടില്‍ ഇപ്പോള്‍ താമസിക്കുന്ന ഹോമിയോവകുപ്പില്‍നിന്ന്​ സീനിയര്‍ സൂപ്രണ്ടായി വിരമിച്ച ജയ്‌മോഹന്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story