പ്രതിഷേധവുമായി ഓട്ടോറിക്ഷ തൊഴിലാളികൾ അരൂക്കുറ്റി: വടുതല ജങ്ഷനിലെ ഓട്ടോ സ്റ്റാൻഡ് മാറ്റാൻ ഹൈകോടതി ഉത്തരവ്. ജങ്ഷനിലെ പടിഞ്ഞാറ് ഭാഗത്ത് നദ്വത്ത് നഗർ റോഡിൽ കടകൾക്ക് മുൻവശം പാർക്ക് ചെയ്തിരുന്ന ഓട്ടോകളാണ് അവിടെനിന്ന് മാറ്റാൻ കോടതി ഉത്തരവിറക്കിയത്. പരിസരത്ത് കട നടത്തുന്നവർ നൽകിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിനിടെ, കോടതി ഉത്തരവിനെതിരെ പ്രതിഷേധവുമായി ഓട്ടോറിക്ഷ തൊഴിലാളികൾ രംഗത്തെത്തി. ഇതിൻെറ ഭാഗമായി വടുതല ജങ്ഷനിൽ 'ഞങ്ങളെ ജീവിക്കാൻ അനുവദിക്കുക' എന്ന വലിയ ബോർഡ് സ്ഥാപിച്ചു. കേസിന് പോയി വിധി സമ്പാദിച്ച കടക്കാരുടെ പേരുവിവരങ്ങൾ പ്രദർശിപ്പിച്ചാണ് ഫ്ലക്സ് ബോർഡ് ഉയർത്തിയിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.