കായംകുളത്ത് വീണ്ടും ഔദ്യോഗികപക്ഷം

കായംകുളം: ഔദ്യോഗികപക്ഷം വ്യക്തമായ മേൽക്കൈ നേടിയ സി.പി.എം ഏരിയ സമ്മേളനത്തിൽ സെക്രട്ടറിയായി പി. അരവിന്ദാക്ഷനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിമാരായ ഐ. റഫീഖ്, സുരേഷ്കുമാർ എന്നിവർ മാത്രമാണ് പുതുതായി ഇടംപിടിച്ചത്. പ്രായപരിധി മാനദണ്ഡത്തിൽ പുറത്ത്​ പോകേണ്ടവരെയടക്കം നിലനിർത്തി ഐക്യസന്ദേശം നൽകിയെങ്കിലും ജില്ല സെക്രട്ടറിയെ അനുകൂലിക്കുന്ന ജി. സുധാകരപക്ഷത്തി​ൻെറ മേൽക്കൈ വ്യക്തമാണ്. അതേസമയം, പുതിയ കമ്മിറ്റിയിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷയർപ്പിച്ച പലരും പുറത്തായി. കഴിഞ്ഞ കമ്മിറ്റിയിൽനിന്ന്​ നടപടിയിലൂടെ പുറത്തായ എസ്. കേശുനാഥും പ്രതീക്ഷയിലായിരുന്നു. മുതിർന്ന നേതാക്കളായ പ്രഫ. എം.ആർ. രാജശേഖരൻ, കെ.പി. മോഹൻദാസ് എന്നിവരെ ജില്ല പ്രതിനിധി സമ്മേളനത്തിൽനിന്ന്​ ഒഴിവാക്കിയത് സജി ചെറിയാൻ പക്ഷത്തിന് തിരിച്ചടിയായി. സമ്മേളനത്തിലുടനീളം യു. പ്രതിഭ എം.എൽ.എ​െക്കതിരെയുള്ള വിമർശനമാണ് നിറഞ്ഞുനിന്നത്. ചർച്ചയുടെ ഗണ്യഭാഗവും വിമർശനം കവർന്നതിൽ ജില്ല സെക്രട്ടറി ആർ. നാസർ മറുപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ചതായും അറിയുന്നു. ക്ഷണിതാവായിട്ടും യു. പ്രതിഭ എം.എൽ.എ സമ്മേളനത്തിൽ പ്രതിനിധിയായില്ലെന്നതും ശ്രദ്ധേയമായിരുന്നു. ചിത്രം: APLKY2CPM സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.