Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Dec 2021 12:01 AM GMT Updated On
date_range 20 Dec 2021 12:01 AM GMTകായംകുളത്ത് വീണ്ടും ഔദ്യോഗികപക്ഷം
text_fieldsbookmark_border
കായംകുളം: ഔദ്യോഗികപക്ഷം വ്യക്തമായ മേൽക്കൈ നേടിയ സി.പി.എം ഏരിയ സമ്മേളനത്തിൽ സെക്രട്ടറിയായി പി. അരവിന്ദാക്ഷനെ വീണ്ടും തെരഞ്ഞെടുത്തു. 21 അംഗ കമ്മിറ്റിയിൽ ലോക്കൽ സെക്രട്ടറിമാരായ ഐ. റഫീഖ്, സുരേഷ്കുമാർ എന്നിവർ മാത്രമാണ് പുതുതായി ഇടംപിടിച്ചത്. പ്രായപരിധി മാനദണ്ഡത്തിൽ പുറത്ത് പോകേണ്ടവരെയടക്കം നിലനിർത്തി ഐക്യസന്ദേശം നൽകിയെങ്കിലും ജില്ല സെക്രട്ടറിയെ അനുകൂലിക്കുന്ന ജി. സുധാകരപക്ഷത്തിൻെറ മേൽക്കൈ വ്യക്തമാണ്. അതേസമയം, പുതിയ കമ്മിറ്റിയിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷയർപ്പിച്ച പലരും പുറത്തായി. കഴിഞ്ഞ കമ്മിറ്റിയിൽനിന്ന് നടപടിയിലൂടെ പുറത്തായ എസ്. കേശുനാഥും പ്രതീക്ഷയിലായിരുന്നു. മുതിർന്ന നേതാക്കളായ പ്രഫ. എം.ആർ. രാജശേഖരൻ, കെ.പി. മോഹൻദാസ് എന്നിവരെ ജില്ല പ്രതിനിധി സമ്മേളനത്തിൽനിന്ന് ഒഴിവാക്കിയത് സജി ചെറിയാൻ പക്ഷത്തിന് തിരിച്ചടിയായി. സമ്മേളനത്തിലുടനീളം യു. പ്രതിഭ എം.എൽ.എെക്കതിരെയുള്ള വിമർശനമാണ് നിറഞ്ഞുനിന്നത്. ചർച്ചയുടെ ഗണ്യഭാഗവും വിമർശനം കവർന്നതിൽ ജില്ല സെക്രട്ടറി ആർ. നാസർ മറുപടിയിൽ അസംതൃപ്തി പ്രകടിപ്പിച്ചതായും അറിയുന്നു. ക്ഷണിതാവായിട്ടും യു. പ്രതിഭ എം.എൽ.എ സമ്മേളനത്തിൽ പ്രതിനിധിയായില്ലെന്നതും ശ്രദ്ധേയമായിരുന്നു. ചിത്രം: APLKY2CPM സി.പി.എം കായംകുളം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story