ചേർത്തല: അര്‍ത്തുങ്കല്‍ -പെരുമ്പാറ റോഡരികില്‍ അപകട മേഖലയില്‍ കോണ്‍ക്രീറ്റ് വേലി സ്ഥാപിച്ചതിൽ പ്രതിഷേധം. നിർമാണം തടയണമെന്നുകാട്ടി പൊലീസിന് പഞ്ചായത്ത് സെക്രട്ടറി നിർദേശം നല്‍കിയെങ്കിലും ഇതുമറികടന്ന് നിർമാണം പൂര്‍ത്തിയാക്കിയതായാണ് ആക്ഷേപം. പഞ്ചായത്ത് അനുമതിയില്ലാതെയുള്ള നിർമാണത്തിനെതിരെ തുടര്‍ നടപടികളിലേക്ക് നീങ്ങുകയാണ് ഗ്രാമപഞ്ചായത്ത്. തുടര്‍ച്ചയായി അപകടമുണ്ടാകുന്നതാണ് അര്‍ത്തുങ്കൽ -പെരുമ്പാറ റോഡ്. റോഡിനുസമീപം സ്ഥലമില്ലാത്തതാണ് ഇവിടെ പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. രണ്ടു വാഹനങ്ങള്‍ ഒന്നിച്ചുവന്നാല്‍ കാല്‍നടയാത്രികരും സൈക്കിള്‍ ഇരുചക്രവാഹനങ്ങളും ഒതുക്കാന്‍ പ്രയാസപ്പെടുന്ന സ്ഥിതിയാണ്. ഈ സാഹചര്യത്തിലും പുതിയ നിർമാണങ്ങള്‍ റോഡരികില്‍ നടത്തുന്നതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. വിഷയത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.