സ്​​ഫോടനം തൊട്ടടുത്ത്​; ഭയംവിട്ടുമാറാതെ ഏബൽ

മാവേലിക്കര: യു​ക്രെയ്​നിലെ കിയവ്​ വിമാനത്താവളത്തിനടു​ത്തെ ഫ്ലാറ്റിലാണ്​ മാവേലിക്കര സ്വദേശി ഏബലിന്‍റെ താമസം. താമസസ്ഥലത്തിന്‍റെ 800 മീറ്റർ അടുത്താണ്​ സ്​ഫോടനമുണ്ടായത്​. ശരിക്കും ഞെട്ടി. ഭീതി ഇപ്പോഴും വിട്ടുമാറിയിട്ടില്ല. പിന്നീട്​ മലയാളിയായ മറ്റൊരു വിദ്യാർഥിയുടെ ഫ്ലാറ്റിലേക്ക് മാറുകയായിരുന്നു. അടുത്തുള്ള മറ്റ്​ മലയാളി വിദ്യാർഥികൾ താമസിക്കുന്ന ഹോസ്റ്റലിലേക്ക്​ കഴിഞ്ഞ ദിവസം ചെന്നെങ്കിലും രാത്രിയായതിനാൽ അവിടെ കയറ്റിയില്ല. ഫോണിലൂടെയുള്ള ഈ സംസാരത്തിൽത​ന്നെ കിയവിൽ സ്ഥിതി അതിരൂക്ഷമാണെന്ന്​ ബോധ്യപ്പെടും. മാവേലിക്കര ആക്കനാട്ടുകര കോട്ടയിൽ ഏബൽ വില്ലയിൽ തോമസ് പി. ജോർജിന്റെ മകൻ ഏബൽ ജോർജ് തോമസ് (24) യുക്രെയ്ൻ-അമേരിക്കൻ കോൺകോർഡിയ സർവകലാശാലയിൽ എം.ബി.എ വിദ്യാർഥിയാണ്. പഠനത്തിന്​ ഒരുവർഷം മുമ്പ് യുക്രെയ്​നിൽ എത്തിയ ഏബൽ കോവിഡ് പശ്ചാത്തലത്തിൽ നാട്ടിൽ തിരികെയെത്തിയിരുന്നു. പരീക്ഷ എഴുതാനും വിസ പുതുക്കാനുമായി ഒരുമാസം മുമ്പാണ്​ തിരികെ പോയത്. ഇന്‍റർനെറ്റ് സംവിധാനം പൂർണമായും തകരാറിലായി. സാധനങ്ങൾ വാങ്ങുന്നതിന് കാർഡ് ഉപയോഗിക്കാൻ കഴിയുന്നില്ല. ആഹാരസാധനങ്ങൾ തീർന്നുകൊണ്ടിരിക്കുകയാണ്​ -ഏബൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.