അരൂർ: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ നാടോടി സ്ത്രീ പിടിയിൽ. തമിഴ്നാട് അണ്ണാനഗർ, എം.ജി.ആർ കോളനിയിൽ സ്നേഹപ്രിയയെയാണ് (33) അരൂർ പൊലീസ് പിടികൂടിയത്.
16,000 രൂപയും ഒരു പവന്റെ വളയുമാണ് മോഷ്ടിച്ചത്. ചേർത്തല കോടതിയിലെ അഭിഭാഷകയായ കോടംതുരുത്ത് ഹരിതഭവനത്തിൽ അഡ്വ. അഷിത ഉണ്ണിയുടെ (31) പണവും ആഭരണവുമാണ് മോഷ്ടിച്ചത്.
വ്യാഴാഴ്ച രാവിലെ പത്തോടെ ചമ്മനാട് ബസ് സ്റ്റോപ്പിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കയറിയ അഷിത ബാഗ് തുറന്നപ്പോഴാണ് മോഷണം മനസ്സിലായത്. ഈ സമയം അരൂർ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ സബിത ബസിൽ ഉണ്ടായിരുന്നു. വിവരം മനസ്സിലാക്കിയ നാടോടി സ്ത്രീ വളയും പണവും ബസിന്റെ പ്ലാറ്റ്ഫോമിലേക്ക് എറിഞ്ഞു രക്ഷപ്പെടാനുള്ള ശ്രമം നടത്തിയെങ്കിലും ഫലിച്ചില്ല. വനിത എ.എസ്.ഐ അരൂർ സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഇവരെ സ്റ്റേഷനിൽ എത്തിച്ചു. പാലാ, കണ്ണമാലി സ്റ്റേഷനുകളിൽ ഇവർക്കെതിരെ കേസുണ്ട്. ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.