മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കണം -കൊടിക്കുന്നിൽ സുരേഷ് എം.പി

അമ്പലപ്പുഴ: മീഡിയവൺ സംപ്രേഷണ വിലക്ക് നീക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. പൗരാവലി സംഘടിപ്പിച്ച മീഡിയവണിന് ഒപ്പം പരിപാടി അമ്പലപ്പുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിനുള്ള വിലക്ക് പ്രതിഷേധ സ്വരങ്ങൾ അടിച്ചമർത്തുന്ന മാധ്യമ വിലക്കിന്‍റെ തുടക്കമാണ്​. അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെ ശബ്ദമായതുകൊണ്ടാണ് മീഡിയവണിനെ താൻ ഇഷ്ടപ്പെടുന്നതെന്നും എം.പി പറഞ്ഞു. ഏറ്റവും കൂടുതൽ മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടത് ഇന്ത്യയിൽ ആണെന്നും സംപ്രേഷണ വിലക്ക് മറികടന്ന് നീതി പുലരുമെന്നും മീഡിയവൺ ഡെപ്യൂട്ടി എഡിറ്റർ യൂ ഷൈജു പറഞ്ഞു. അമ്പലപ്പുഴ കച്ചേരി ജങ്​ഷനിൽ നടന്ന പരിപാടിയിൽ എം.ഇ.എസ് അമ്പലപ്പുഴ താലൂക്ക് സെക്രട്ടറി ഹസൻ എം. പൈങ്ങാമഠം അധ്യക്ഷത വഹിച്ചു. അഡ്വ. എ.എ.റസാഖ്, അഡ്വ.ആർ.സനൽകുമാർ, സി.എ.സലീം, ഡോ.നെടുമുടി ഹരികുമാർ, അഡ്വ.പ്രദീപ് കൂട്ടാല, ബിന്ദു ബൈജു, മുജീബ് റഹ്മാൻ, ജി.ഗംഗാദത്തൻ, ശിവൻ പറവൂർ, യു.എം. കബീർ, സാദിഖ് എം. മാക്കിയിൽ, ടി. പ്രശാന്ത് കുമാർ, വി. ദിൽജിത്ത്, അഷ്റഫ് പ്ലാമൂട്, ബേബി പാറക്കാടൻ, വിശ്വകുമാർ, ബി.ജോസു കുട്ടി, കെ.പി. പ്രീതി, എസ്.നഹാസ്, നവാസ് ജമാൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.