മാതാപിതാക്കളുടെ കാൽകഴുകി വന്ദിക്കും

ചേർത്തല: പെസഹ തിരുനാളിലെ മുഖ്യ തിരുക്കർമങ്ങളിലൊന്നായ പാദക്ഷാളന കർമത്തിന്റെ ഭാഗമായി അരാശുപുരം സെന്റ്‌ ജോർജ് ദേവാലയത്തിൽ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് മക്കൾ മാതാപിതാക്കളുടെ കാൽകഴുകി ചുംബിച്ച് വന്ദിക്കും. മതമൈത്രിയുടെ പ്രതീകമായി ഒരുക്കുന്ന ദീപക്കാഴ്‌ച കണ്ടമംഗലം ക്ഷേത്രസമിതി പ്രസിഡന്റ് പി.ഡി. ഗഗാറിൻ ഉദ്ഘാടനം ചെയ്യും. യേശുക്രിസ്‌തു കാട്ടിയ എളിമയുടെയും സ്നേഹത്തിന്റെയും ഉദാത്ത മാതൃക കുടുംബത്തിൽ നിന്നാരംഭിക്കണമെന്ന സന്ദേശവുമായാണ് മാതാപിതാക്കളുടെ കാൽകഴുകൽ ശുശ്രൂഷയെന്ന് വികാരി ഫാ. ആന്റണി തമ്പി തൈക്കൂട്ടത്തിൽ പറഞ്ഞു. മറ്റ്​ ഇടവകകളിൽ നിന്നുള്ളവരുൾപ്പെടെ അഞ്ഞൂറിൽപരം കുടുംബങ്ങൾ ഭാഗഭാക്കാകും. ദുഃഖവെള്ളി ആചരിക്കുന്ന നാളെ രാവിലെ 8.30ന്​ കുരിശിന്റെ വഴിയോടെ പാപപരിഹാര പ്രദക്ഷിണം പുറത്താൻകുഴി പാലത്തിൽ നിന്നാരംഭിച്ച് ഇടവക ദേവാലയത്തിൽ സമാപിക്കും. ശനിയാഴ്‌ച വൈകീട്ട് 6.30ന്​ വ്യാകുലമാതാവിന്റെ പീഡാനുഭവ ധ്യാനം, കരുണക്കൊന്ത എന്നിവയും രാത്രി 10.30 മുതൽ ഉയിർപ്പ് തിരുനാൾ തിരുക്കർമങ്ങളും നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.