ബാ​ബു

വിദേശത്ത് ജോലി വാഗ്ദാനം നല്‍കി പണംതട്ടിയ ഒരാൾ പിടിയിൽ

അ​മ്പ​ല​പ്പു​ഴ: മാ​ൾ​ട്ട​യി​ലും മ​റ്റ് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി വാ​ഗ്ദാ​നം ന​ല്‍കി നി​ര​വ​ധി പേ​രി​ൽ നി​ന്ന് പ​ണം ത​ട്ടി​യ​വ​രി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. എ​റ​ണാ​കു​ളം രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്ത് 18ാം വാ​ർ​ഡി​ൽ കു​റു​പ്പും​പ​ടി ചി​റ​ങ്ങ​ര വീ​ട്ടി​ൽ സി.​പി. ബാ​ബു​വി​നെ (55) ആ​ണ് അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

പു​റ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ മാ​ൾ​ട്ട​യി​ൽ ഡ്രൈ​വ​റാ​യി ജോ​ലി​ക്ക് കൊ​ണ്ടു പോ​കാ​മെ​ന്ന് പ​റ​ഞ്ഞു പ​ണം ത​ട്ടി​യ കേ​സി​ലാ​ണ്​ അ​റ​സ്റ്റ്. പു​റ​ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്റെ പ​രാ​തി​യി​ല്‍ ബാ​ബു​വി​നെ പെ​രു​മ്പാ​വൂ​ർ കു​റു​പ്പം​പ​ടി​യി​ൽ നി​ന്നും അ​റ​സ്റ്റ് ചെ​യ്തു കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ സ്വ​ദേ​ശി​നി​യാ​യ കൂ​ട്ടു​​പ്ര​തി റു​ഷീ​ദ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.

Tags:    
News Summary - Job Fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.