കെ.സി.എം ആശുപത്രിയിൽ കനക ജൂബിലി സമാപനം

ചാരുംമൂട്: നൂറനാട് കെ.സി.എം ആശുപത്രിയുടെ ഒരു വർഷത്തെ കനക ജൂബിലി ആഘോഷങ്ങളുടെ സമാപന പരിപാടികൾ 18ന് നടക്കുമെന്ന് അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് നടക്കുന്ന പൊതുസമ്മേളനം എ.എസ്. അരുൺ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ആശുപത്രി ഡയറക്ടർ ഡോ. ആനി പ്രസന്ന അധ്യക്ഷത വഹിക്കും. മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പി.എൻ. പ്രമോദ് നാരായൺ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കനക ജൂബിലി ബ്ലോക്ക് ഉദ്ഘാടനം, രണ്ട് ജീവനക്കാരുടെ കുടുംബങ്ങൾക്കായി പുനലൂരിലും നൂറനാട്ടും നിർമിച്ച വീടുകളുടെ താക്കോൽ ദാനവും സുവനീർ പ്രകാശനവും നടക്കും. അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ എൽസിറ്റ തെരേസ്, സിസ്റ്റർ സിസി സെബാസ്റ്റ്യൻ, സിസ്റ്റർ റോസി തെരേസ്, സിസ്റ്റർ അനൻസിയേറ്റ്, സിസ്റ്റർ സാലി, എബേസ്, സോബിൻ മാത്യു എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.