ലോട്ടറിത്തട്ട് നശിപ്പിച്ചു

അമ്പലപ്പുഴ: നിർധന യുവതി നടത്തുന്ന ലോട്ടറിത്തട്ട് സാമൂഹികവിരുദ്ധർ നശിപ്പിച്ചു. വണ്ടാനം ഇലഞ്ഞിപ്പറമ്പിൽ സോമലതയുടെ മെഡിക്കൽ കോളജ് ജങ്ഷന് തെക്കേ ലോട്ടറിത്തട്ടും സ്റ്റാൻഡും ഉൾപ്പെടെയുള്ള ഭാഗങ്ങളാണ് നശിപ്പിച്ചത്. പുന്നപ്ര പൊലീസിൽ പരാതി നൽകി. മാസങ്ങൾക്കുമുമ്പ് സമീപത്തെ ചന്ദ്രലേഖ എന്ന യുവതി കച്ചവടം നടത്തുന്ന ലോട്ടറിത്തട്ടും ഇത്തരത്തിൽ നശിപ്പിച്ചിരുന്നു. കുറ്റക്കാരെ അടിയന്തരമായി ശിക്ഷിക്കണമെന്ന് ലോട്ടറി ഏജന്‍റ്​ ആൻഡ്​ സെല്ലേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.