ചേർത്തല: സിനിമ-സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്കായി എയ്ഞ്ചൽ മീഡിയ സിനിമാസ് ആൻഡ് കൾചറൽ ഫിലിംസ് എന്ന . സിനിമ, താരസംഗമം എന്നിവ സംഘടിപ്പിച്ച് അതിലൂടെ കിട്ടുന്ന പണം സംസ്ഥാനതലത്തിൽ അവശത അനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കാനാണ് പുതിയ സംഘടനക്ക് രൂപംനൽകിയത്. ചേർത്തലയിൽ രൂപവത്കരണസമ്മേളനം നിർമാതാവ് ഒ.സി. വക്കച്ചൻ ഉദ്ഘാടനം ചെയ്തു. സംവിധായകൻ ഉണ്ണികൃഷ്ണൻ ചങ്ങരത്ത് അധ്യക്ഷത വഹിച്ചു. വയലാർ രാധാകൃഷ്ണൻ, മഹേഷ് തിടനാട്, പ്രൊഡക്ഷൻ കൺട്രോളർ വേണു തോപ്പിൽ, നടിമാരായ ഗായത്രി നമ്പ്യാർ, പ്രാർഥന, നിർമാതാക്കളായ ശോഭിൻ, റഷീദ് പള്ളുരുത്തി, ഷീല കുര്യൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഒ.സി. വക്കച്ചൻ (രക്ഷാ.), ഉണ്ണി ചങ്ങരത്ത് (പ്രസി.), ശോഭിൻ (വൈ.പ്രസി.), പി.എസ്. സുഗന്ധപ്പൻ (സെക്ര.), സുനിൽ ഗോഗുലം (ജോ.സെക്ര.), രാധാകൃഷ്ണൻ (ട്രഷ.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.