കയർ മേഖലയിലെ പ്രതിസന്ധി; 25 മുതല്‍ സമരം

ചേര്‍ത്തല: കയർ മേഖലയിലെ പ്രതിസന്ധിക്കു പരിഹാരം ആവശ്യപ്പെട്ട് 25 മുതല്‍ സംസ്ഥാന വ്യാപകമായി സമരം തുടങ്ങാന്‍ ചെറുകിട കയര്‍ ഫാക്ടറി ഉടമ സംയുക്ത സമരസമിതി. ചേര്‍ത്തലയില്‍ നടന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷനിലാണ്​ തീരുമാനം. കയറ്റുമതിക്കാര്‍ കയർ കോര്‍പറേഷന്‍വഴി ഉല്‍പന്നങ്ങള്‍ സ്വീകരിക്കാതെ മേഖലയെ ചൂഷണം ചെയ്യുന്നതാണ് പ്രതിസന്ധിക്ക്​ പ്രധാനകാരണമെന്നാരോപിച്ചാണ് പ്രതിഷേധം. സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു. പി.എന്‍. സുധീര്‍, ഡി. സനല്‍കുമാര്‍, എം. അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. (ചിത്രം) ചെറുകിട കയര്‍ ഫാക്ടറി ഉടമ സംയുക്ത സമരസമിതി സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സി.പി.എം ജില്ല സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.