സാഗർമാല: ആലപ്പുഴയിൽ 264 കോടിയുടെ പദ്ധതികൾ നടപ്പാക്കും: കേന്ദ്രം

ന്യൂഡൽഹി: തീരദേശ ജില്ലകളുടെ സമഗ്രവികസനത്തിനായി രൂപംകൊടുത്ത സാഗർമാല പദ്ധതിയുടെ ഭാഗമായി ആലപ്പുഴ ജില്ലയിലെ വിനോദ സഞ്ചാരമേഖലയിൽ 264 കോടിയുടെ വികസന പ്രവർത്തനങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചതായി കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രി സർബാനന്ദ സോനോവാൾ ലോക്‌സഭയിൽ പറഞ്ഞു. ഇതു സംബന്ധിച്ച് എ.എം. ആരിഫ്‌ എം.പിയുടെ ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായി മാരിടൈം മ്യൂസിയം (250 കോടി), മനക്കോടം ലൈറ്റ്‌ ഹൗസ്‌ (9.75 കോടി), ആലപ്പുഴ ലൈറ്റ്‌ ഹൗസ്‌ (നാല്​ കോടി), വലിയഴീക്കൽ ലൈറ്റ്‌ ഹൗസ്‌ (35 ലക്ഷം) എന്നീ വിനോദ സഞ്ചാര പദ്ധതികൾക്കാണ്‌ തുക വകയിരുത്തിയിരിക്കുന്നത്‌. പദ്ധതിയുടെ ഭാഗമായി ആലപ്പുഴ, കൊല്ലം ജില്ലകളിൽ സ്കിൽ ഗ്യാപ്‌ സർവേ നടത്തുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.