മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം നിക്കോളാസ് ആശുപത്രിയിൽ
അമ്പലപ്പുഴ: ആശുപത്രിക്കിടക്കയിൽ രക്താർബുദം പിടിപ്പെട്ട് കിടക്കുമ്പോഴും അപ്പു എന്ന 16കാരൻ പ്രാർഥനനിരതനാണ്. പുന്നപ്ര വടക്ക് പഞ്ചായത്ത് 16ാം വാർഡ് അറപ്പപ്പൊഴിക്ക് സമീപം മത്സ്യത്തൊഴിലാളിയായ ബേബിച്ചെൻറയും ട്രീസാമ്മയുടെയും മകൻ നിക്കോളാസ് എന്ന അപ്പുവാണ് അർബുദത്തിെൻറ പിടിയിലമർന്നിരിക്കുന്നത്.
ബേബിച്ചന് ഇടിഞ്ഞുവീഴാറായ ഒരുകൂര മാത്രമാണുള്ളത്. കുട്ടിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരണമെങ്കിൽ ലക്ഷങ്ങൾ ചെലവാകും. ഇപ്പോൾ നാട്ടുകാരായ സുമനസ്സുകളുടെ സഹായംകൊണ്ട് മാത്രമാണ് ആശുപത്രി ചെലവ് നടക്കുന്നത്.
എങ്കിലും മനസ്സിൽ നന്മയുടെ ഉറവ വറ്റാത്തവരുടെ സഹായമുണ്ടാകുമെന്നാണ് ഈ കുടുബത്തിെൻറ പ്രതീക്ഷ. മകെൻറ ചികിത്സക്ക് അമ്മ ട്രീസാമ്മയുടെ പേരിൽ കളർകോട് എസ്.ബി.ഐ ശാഖയിൽ 32772598945 നമ്പറിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. ഐ.എഫ്.എസ്.സി: എസ്.ബി.ഐ.എൻ 0012874. ഫോൺ: 7560859250.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.