അമ്പലപ്പുഴ: ശക്തമായ കാറ്റില്‍ വീടിന്റെ മേൽക്കൂര പറന്നുപോയി. ഷീറ്റുവീണ് മാതാവിനും നാലു വയസ്സള്ള കുട്ടിക്കും പരിക്ക്. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 11ാം വാർഡ് കാക്കാഴം കിഴക്ക് പുത്തൻ ചിറയിൽ ഉസ്മാൻകുഞ്ഞിന്റെ വീട്ടിലാണ് ദുരന്തം തലനാരിഴക്ക് വഴിമാറിയത്. ബുധനാഴ്ച പുലർച്ച അഞ്ചരയോടെ ആഞ്ഞുവീശിയ കാറ്റിൽ വീടിന്റെ ഷീറ്റുകൊണ്ടുള്ള മേൽക്കൂര പറന്ന് സമീപത്തെ പുരയിടത്തിൽ വീഴുകയായിരുന്നു. ഉസ്മാൻ കുഞ്ഞിന്റെ മരുമകൾ റഷീദയും നാല് വയസ്സുള്ള മകൻ അയാൻ എന്നിവരുടെ ദേഹത്ത് ഷീറ്റ് വീണ് പരിക്കേറ്റു. ഉസ്മാൻ കുഞ്ഞും ഭാര്യ ആബിദ ബീവിയും കൊച്ചുമക്കളായ അമാൻ ഷാ, മുഹമ്മദ് യാസർ എന്നിവർ മറ്റൊരു മുറിയിലാണ് കിടന്നത്. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്. വീട്ടുപകരണങ്ങൾ ഷീറ്റും ഹോളോ ബ്രിക്സും വീണ് തകർന്നു. വയറിങ്ങും പൂർണമായി തകർന്നു. സുമനസ്സുകളുടെ കാരുണ്യംകൊണ്ട് ഏതാനും മാസം മുമ്പാണ് വീട് നിർമിച്ചത്.
ഇപ്പോഴും വീട് നിർമാണം പൂർത്തിയായിട്ടില്ല. വീടിന്റെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്താൻ സർക്കാർ തയാറാകണമെന്ന് പഞ്ചായത്ത് അംഗം ലേഖ മോൾ സനൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.