അമ്പലപ്പുഴ: വെള്ളക്കെട്ട് ദുരിതത്തിൽ നട്ടംതിരിഞ്ഞു അമ്പലപ്പുഴയിൽ 50ഓളം കുടുംബങ്ങൾ. അധികൃതരുടെ നിരന്തര അവഗണനയിൽ ദുരിതം പേറി ജീവിക്കുകയാണ് ഇവര്‍. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് 13, 14 വാർഡിൽ റെയിൽവേക്ക് പടിഞ്ഞാറു വശമുള്ള കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. ചെറിയ മഴക്ക് പോലും വീട്ടിൽ വെള്ളം കയറി. പറമ്പിൽ മുട്ടോളം വെള്ളത്തിലാണ് ഇവര്‍ കഴിയുന്നത്.
മഴ മാറി നിന്നിട്ടും വെള്ളത്തിനു ഒരു കുറവുമില്ല. കുട്ടികൾ അടക്കം എല്ലാവരും മുട്ടോളം വെള്ളത്തിൽ എങ്ങോട്ട് പോകുമെന്ന് അറിയാതെ ജീവിതം കഴിച്ചു കൂട്ടുകയാണ്. വസ്ത്രം പോലും വീട്ടിൽ നിന്ന് മാറാൻ കഴിയാത്ത വീതം വീടുകൾ വെള്ളത്തിലാണ്. അധികൃതർ അവഗണന തുടർന്നാൽ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. അൽത്താഫ് സുബൈർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.