അമ്പലപ്പുഴ: ഭക്ഷണവിതരണത്തില്‍ ജീവനക്കാര്‍ക്കിടയില്‍ വ്യാപക ആക്ഷേപം ഉയർന്നത് പരിഗണിച്ച് പുന്നപ്ര മില്‍മ കാന്റീൻ താൽക്കാലികമായി അടച്ചിടാന്‍ തീരുമാനിച്ചു. ബുധനാഴ്ച കൂടിയ അടിയന്തിര കാന്റീന് കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ചത്തെ പ്രഭാതഭക്ഷണത്തിന് ശേഷം കാന്റീന് അടച്ചിടും. അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുവരെയുള്ള ഒരുമാസത്തേക്കാണ് കാന്റീന് അടച്ചിടുക. വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീന് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ഉയര്ന്നിരുന്നിരുന്നെങ്കിലും അധികൃതര്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഊണിനോടൊപ്പം വിളമ്പിയ സാമ്പാറില്‍ ചത്ത തവളയെ കണാനിടയായ സംഭവം ചിത്രം സഹിതം വാർത്തയായതാണ് നടപടിക്ക് വഴിയൊരുക്കിയത്.
കാന്റീനിന്റെ ശോച്യാവസ്ഥയും നിലവാരം കുറഞ്ഞ ഭക്ഷണത്തെക്കുറിച്ചും അമ്പലപ്പുഴ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ പല തവണ അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്ന ആക്ഷേപവും ജീവനക്കാര്‍ക്കിടയില്‍ ഉയര്‍ന്നിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിലാണ് ആഹാരം പാകം ചെയ്യുന്നത്. ശക്തമായ മഴയില്‍ അടുക്കള വെള്ളത്തില്‍ മുങ്ങുമെന്നും ജീവനക്കാര്‍ പരാതി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.