നി​രീ​ക്ഷ​ണ​കാ​മ​റ​യി​ല്‍ പ​തി​ഞ്ഞ മോ​ഷ്ടാ​വി​ന്‍റെ ചി​ത്രം

വ്യാപാരസ്ഥാപനങ്ങളിൽ കവര്‍ച്ചശ്രമം

അ​മ്പ​ല​പ്പു​ഴ: വ​ള​ഞ്ഞ​വ​ഴി​യി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ വ്യാ​പ​ക ക​വ​ർ​ച്ച​ശ്ര​മം. വ​ള​ഞ്ഞ​വ​ഴി ജ​ങ്​​ഷ​ന് പ​ടി​ഞ്ഞാ​റ് ക​ട​പ്പു​റം റോ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​റോ​ളം ക​ട​ക​ളി​ലാ​ണ് രാ​ത്രി മോ​ഷ​ണ​ശ്ര​മം ഉ​ണ്ടാ​യ​ത്. ച​ന്ദ്ര​ബോ​സ്, താ​ജു, അ​ബ്ദു​ൽ ഖാ​ദ​ർ, നൗ​ഷാ​ദ്, ഷു​ക്കൂ​ർ, ഷാ​ജി എ​ന്നി​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ക​ട​ക​ളി​ലാ​ണ് ക​വ​ർ​ച്ച​ശ്ര​മം ന​ട​ന്ന​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച നാ​ണ​യ​ത്തു​ട്ടു​ക​ൾ ന​ഷ്ട​മാ​യി. ഷ​ട്ട​ർ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് ക​ട​ക്കു​ള്ളി​ൽ ക​യ​റി​യ​ത്. ഈ ​സ​മ​യം അ​തു​വ​ഴി​വ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ക​ണ്ട് മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​യാ​ളു​ടെ ചി​ത്രം വി​വി​ധ ക​ട​ക​ളി​ൽ സ്ഥാ​പി​ച്ചി​രു​ന്ന നി​രീ​ക്ഷ​ണ കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.

നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് രാ​ത്രി​ത​ന്നെ പൊ​ലീ​സെ​ത്തി​യെ​ങ്കി​ലും മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

Tags:    
News Summary - Attempted robbery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.