പരസ്യം പതിക്കരുത്​, സ്ഥാ​നാ​ർ​ഥി​യാ​യ സി.​പി.​എം നേ​താ​വി​െൻറ ചുമരിൽ...

അ​രൂ​ർ: ചു​വ​രെ​ഴു​ത്ത്​ മാ​യ്​ച്ചതോ എ​ഴു​തി പൂ​ർ​ത്തീ​ക​രി​ക്കാ​നു​ള്ള​തോ അ​ല്ല ഇ​വി​ടെ ച​ർ​ച്ച. തെ​ര​ഞ്ഞെ​ടു​പ്പ് നി​ര​വ​ധി ക​ട​ന്നു​പോ​കു​മ്പോ​ഴും സി.​പി.​എം നേ​താ​വി​െൻറ വീ​ടി​െൻറ മ​തി​ലി​ൽ മാ​ത്രം എ​ഴു​താ​തി​രി​ക്കു​ന്ന​താ​ണ് ച​ർ​ച്ച​വി​ഷ​യം.

അ​രൂ​രി​ൽ സി.​പി.​എം പ്രാ​ദേ​ശി​ക നേ​താ​വ് പ​ല​ത​വ​ണ പ​ഞ്ചാ​യ​ത്ത്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും ഒ​രു​ത​വ​ണ​പോ​ലും വ​ലി​യ വീ​ടി​െൻറ മ​തി​ൽ എ​ഴു​തി വൃ​ത്തി​കേ​ടാ​ക്കി​യി​ട്ടി​ല്ല.

മ​റ്റു പാ​ർ​ട്ടി​ക്കാ​രും എ​ഴു​താ​റി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും ഇ​ദ്ദേ​ഹം സ്ഥാ​നാ​ർ​ഥി​യാ​കു​മ്പോ​ൾ തീ​ർ​ച്ച​യാ​യും നേ​താ​വി​െൻറ മ​തി​ലി​ൽ എ​ഴു​ത​ണ​മെ​ന്നാ​ണ് പാ​ർ​ട്ടി​ക്കാ​രു​ടെ വാ​ശി. ഇ​േ​ത​ചൊ​ല്ലി പാ​ർ​ട്ടി​ക്ക​ക​ത്തും ച​ർ​ച്ച ന​ട​ക്കു​ന്നു​ണ്ട്.

നേ​താ​വ് വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ മേ​ൽ ക​മ്മി​റ്റി​ക​ളി​ൽ പ​രാ​തി ന​ൽ​കാ​നും അ​ണി​ക​ൾ ഒ​രു​ങ്ങു​ന്നു​ണ്ടെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.