ആലപ്പുഴ: ജില്ലയിൽ ബാങ്കുകളിൽ നിക്ഷേപം കൂടിയിട്ടും വായ്പയുടെ അനുപാതത്തിൽ വർധനയില്ല. ലീഡ് ബാങ്ക് ആഭിമുഖ്യത്തില്‍ നടന്ന ജില്ലതല ബാങ്കിങ് അവലോകന യോഗത്തിൽ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യം പറയുന്നത്. 2023-24 സാമ്പത്തികവര്‍ഷം എപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ ജില്ലയിലെ ബാങ്കുകള്‍ 9682 കോടിയാണ് വായ്പയായി നല്‍കിയത്. ഈ സാമ്പത്തികവര്‍ഷം 12,500 കോടിയാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഇതിന്റെ 77.46 ശതമാനം ആദ്യ ആറു മാസംകൊണ്ട് കൈവരിക്കാനായെന്നാണ് അവകാശവാദം.
ജില്ലയിലെ ബാങ്കുകളിലെ മൊത്തം നിക്ഷേപം 47,839 കോടിയും വായ്പ 29,231 കോടിയുമായി ഉയര്‍ന്നു. സി.ഡി. റെഷ്യോ 61 ശതമാനമായും ഉയര്‍ന്നു. മുന്‍ഗണന മേഖലകള്‍ക്ക് 6527 കോടിയാണ് നല്‍കിയത്.
വാര്‍ഷിക ബജറ്റിന്റെ 66.40 ശതമാനമാണിത്. വിദ്യാഭ്യാസ വായ്പയായി 1654 പേര്‍ക്ക് 98 കോടി നല്കി. ഭവന വായ്പയായി 6204 പേര്‍ക്ക് 337.28 കോടിയും കാര്‍ഷിക മേഖലക്ക് 4238.85 കോടിയും മുദ്ര (പി.എം.എം.വൈ) വായ്പയായി 54,290 പേര്‍ക്ക് 483.87 കോടിയും കുടുംബശ്രീ അംഗങ്ങള്‍ക്ക് 347.76 കോടിയും ജെ.എല്‍.ജി സംഘങ്ങള്‍ക്ക് 98 കോടിയും വായ്പയായി നല്കി. മുന്‍ഗണനേതര മേഖലകള്‍ക്ക് 3156 കോടിയാണ് നല്‍കിയത്.
വാര്‍ഷിക ബജറ്റിന്റെ 118.18 ശതമാനമാണിത്. മുന്‍ഗണന മേഖലയില്‍ 82 ശതമാനവും മുന്‍ഗണനേതര മേഖലയില്‍ 218 ശതമനവും വായ്പയായി നല്കിയ അമ്പലപ്പുഴ ബ്ലോക്കാണ് ജില്ലയില്‍ ഒന്നാം സ്ഥാനത്ത്.
എ.എം. ആരിഫ് എം.പി യോഗം ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ജില്ല മാനേജര്‍ പ്രേംകുമാര്‍ തയാറാക്കിയ പൊട്ടന്‍ഷിയല്‍ ലിങ്ക്ഡ് ക്രെഡിറ്റ് പ്ലാന്‍ എം.പി പ്രകാശനം ചെയ്തു. എ.ഡി.എം എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
എസ്.ബി.ഐ റീജനല്‍ മാനേജര്‍ ജൂഡ് ജെറാര്‍ത്ത്, ലീഡ് ബാങ്ക് മാനേജര്‍ എം. അരുണ്‍, ആര്.ബി.ഐ (എല്‍.ഡി.ഒ) മാനേജര്‍ ശ്യാം സുന്ദര്‍, നബാര്‍ഡ് ഡി.ഡി.എം ടി.കെ. പ്രേംകുമാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.