ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സ്ഥാപിച്ച പോസ്റ്ററുകളും ചുമരെഴുത്തുകളും വൃത്തിയാക്കി സ്ഥാനാർഥികൾ മാതൃകയാവുന്നു. ആലപ്പുഴ നഗരസഭ ആറാട്ടുവഴി വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി സി.പി. മധുവിെൻറ പ്രചാരണാർഥം ഒട്ടിച്ച പോസ്റ്റുകൾ പൂർണമായും നീക്കി. വീട്ടുകാരുടെ അനുവാദം വാങ്ങിയൊട്ടിച്ച പോസ്റ്ററുകൾ നീക്കാമെന്ന് നേരത്തേ പറഞ്ഞ വാക്ക് രണ്ടുദിവസത്തിനകം പൂർത്തിയാക്കിയതിെൻറ സന്തോഷത്തിലാണ് സ്ഥാനാർഥി.
ആലപ്പുഴ ബീച്ച് വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി ഷിജു വിശ്വനാഥനും മതിലുകൾ വൃത്തിയാക്കിയതൊപ്പം പോസ്റ്ററുകളും നീക്കി. വോട്ടുതേടാൻ ഒറ്റക്കിറങ്ങിയ ഷിജു ഇക്കാര്യത്തിലും ഒറ്റക്കാണ് വൃത്തിയാക്കൽ ലക്ഷ്യം പൂർത്തിയാക്കിത്. തത്തംപള്ളി വാർഡിലെ സ്വതന്ത്ര സ്ഥാനാർഥി മേരി റാണിയും പോസ്റ്ററുകൾ നീക്കിയാണ് വാക്കുപാലിച്ചത്. മതിലുകളിൽ ഒട്ടിക്കാതെ അഴിച്ചുമാറ്റുന്നരീതിയിൽ സ്ഥാപിച്ച പോസ്റ്റുകൾ നീക്കം അധികം സമയവും വേണ്ടിവന്നില്ല.
കഞ്ഞിക്കുഴി 16ാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. സന്തോഷ്കുമാറിെൻറ പോസ്റ്ററുകൾ, ബാനറുകൾ, ചുമരെഴുതിയ മതിലുകൾ എല്ലാം സ്ഥാനാർഥിയും പ്രവർത്തകരും ചേർന്നാണ് വൃത്തിയാക്കിയത്. കഞ്ഞിക്കുഴി പഞ്ചായത്ത് നാലാംവാർഡ് എൽ.ഡി.എഫ് സ്ഥാനാർഥി ബൈരഞ്ജിത് ഫ്ലക്സ് ബോർഡ്, ചുമരെഴുത്ത്, പോസ്റ്ററുകൾ, കൊടിതോരണങ്ങൾ എന്നിവയെല്ലാം നീക്കി. ചുമരെഴുത്തുകൾ മായിച്ച് വെള്ളപൂശി പൂർവസ്ഥിതിയിലാക്കാൻ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകരായ ധനേഷ്, ജിജോ, സന്തോഷ്, സുനി, ഗിരീഷ്, കാർഗിൽ, ഗോവിന്ദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.