കടബാധ്യത മൂലം ജീവനൊടുക്കിയ ദമ്പതികൾക്ക് കണ്ണീരോടെ വിട

ചേർത്തല: കടബാധ്യത മൂലം ജീവനൊടുക്കിയ ദമ്പതികൾക്ക് നാട് കണ്ണീരോടെ വിടനൽകി. ചേർത്തല തെക്ക് പഞ്ചായത്ത് 21ാം വാർഡിൽ തയ്യിൽ വീട്ടിൽ ഷിബു(45) ഭാര്യ ജാസ്മിൻ(റാണി-35) എന്നിവരാണ് ചൊവ്വാഴ്ച വൈകീട്ട് ഏഴുമണിയോടെ വീട്ടിൽ തൂങ്ങിമരിച്ചത്. ചേർത്തല താലൂക്കാശുപത്രിയിൽ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയശേഷം കഷ്ടപ്പെട്ട് കെട്ടിഉയർത്തിയ വീട്ടിലെത്തിച്ചപ്പോൾ കണ്ടുനിന്നവർ പലരും വിരുമ്പി.

വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാനായി വിവിധ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽനിന്ന് എടുത്ത വായ്പയാണ് ഇവരെ പ്രതിസന്ധിയിലാക്കിയതെന്നാണ് അയൽവാസികൾ പറയുന്നത്. കെട്ടിട നിർമാണ തൊഴിലിൽ നിന്ന് കിട്ടുന്ന വരുമാനത്തിൽ മിച്ചം വെച്ചായിരുന്ന വീടു വെച്ചത്. അയൽവാസികളോടും അടുത്ത ബന്ധുക്കളോടും ഷിബു ഒന്നും പറഞ്ഞിരുന്നില്ല.

കടമെടുത്ത ധനകാര്യ സ്ഥാപനത്തിൽനിന്ന് ഉണ്ടായ പ്രകോപനമാണോ മരണത്തിലേക്ക് നയിച്ചതെന്ന് അർത്തുങ്കൽ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഏകമകനും പ്ലസ് ടു വിദ്യാർഥിയുമായ നിഖിൽ ഇനി സഹോദരന്റെ സംരക്ഷണയിലാകും കഴിയുക.

Tags:    
News Summary - A tearful farewell to a couple who committed suicide due to debt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.