ചേർത്തല: കണ്ണുകളിൽ ഇരുൾമൂടുന്ന രോഗാവസ്ഥയുള്ള സഹോദരങ്ങൾ ചികിത്സസഹായം തേടുന്നു. ചേർത്തല തൈക്കൽ കൊച്ചീക്കാരൻ വീട്ടിൽ ജോസഫിന്റെയും മിനിയുടെയും മക്കളായ റോയലും (12) റോബിനുമാണ് (10) ചികിത്സ ആവശ്യമായിരിക്കുന്നത്. ചേർത്തല ഹോളി ഫാമിലി സ്കൂളിലെ വിദ്യാർഥികളാണിവർ. അസാധാരണമായ മുകോപോളിസാക്കി റിഡോസിസ് എന്ന രോഗമാണ് ഇവരെ ബാധിച്ചിരിക്കുന്നത്. അസ്ഥിക്കുള്ളിലെ മജ്ജകൾ ഇല്ലാതായി കാഴ്ചശേഷി നഷ്ടമാവുന്നതും കൈകാലുകൾ നിവർത്താൻ കഴിയാതെ വരുന്നതുമാണ് രോഗം.
ദൈനംദിന കാര്യങ്ങൾക്കും ഭക്ഷണം കഴിക്കാനും സഹായം ആവശ്യമാണ്. അഞ്ചുവർഷം മുമ്പാണ് രോഗം കണ്ടെത്തിയത്. ഒരുവർഷം മുമ്പ് റോബിന് ഇടതു കണ്ണിന് ശസ്ത്രക്രിയ നടത്തി. റോബിനും റോയലിനും കൈകൾക്കും ശസ്ത്രക്രിയ നടത്തിയിരുന്നു.
റോയലിന് കണ്ണിന് മരുന്ന് ചികിത്സയും ഇരുവർക്കും കണ്ണടയും നൽകിയെങ്കിലും പൂർണമായിട്ടില്ല. റോബിന്റെ വലത് കണ്ണിനും റോയലിന് രണ്ടു കണ്ണും ഇനി ശസ്ത്രക്രിയ നടത്തണം. രണ്ടുപേരുടെയും കാലുകൾ വളയാനും ശസ്ത്രക്രിയ നടത്തണം.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ. ഇരുവരുടെയും ചികിത്സക്കായി അഞ്ച് ലക്ഷം രൂപയോളമാണ് ആവശ്യമുള്ളത്. ജോസഫ് മത്സ്യത്തൊഴിലാളിയാണ്. മിനി തൊണ്ടയിൽ അർബുദ ബാധിതയാണ്. പണിതീരാത്ത വീട്ടിലാണ് താമസം. ചികിത്സ സഹായത്തിനായി റോബിന്റെയും മിനിയുടെയും പേരിൽ അർത്തുങ്കൽ എസ്.ബി.ഐ ശാഖയിൽ അക്കൗണ്ടുണ്ട്. നമ്പർ: 37077575885. ഐ.എഫ്.സി കോഡ്: എസ്.ബി.ഐ.എൻ. 0008593. ഫോൺ: 6282569313.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.