ചേർത്തല: സിനിമ കാണാനെത്തിയ ദമ്പതികളെ ആക്രമിച്ച യുവാക്കൾ പിടിയിൽ. കഞ്ഞിക്കുഴി പഞ്ചായത്ത് മൂന്നാം വാർഡിൽ വാരണം കാട്ടിപ്പറമ്പിൽ വീട്ടിൽ റെനീഷ് (കണ്ണൻ -31), കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡുകാരായ കൈതവിളപ്പിൽ മിഥുൻരാജ് (മഹേഷ് -31), കൽപകശ്ശേരി വീട്ടിൽ വിജിൽ വി. നായർ (32) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.
സിനിമ കാണാനെത്തിയ ദമ്പതികളിൽ യുവതിയോട് മൂവരും മോശമായി സംസാരിക്കുകയും ഇത് ചോദ്യം ചെയ്ത ഭർത്താവിനെ ഇവർ മർദിക്കുകയുമായിരുന്നു. വിവരം അറിഞ്ഞെത്തിയ ചേർത്തല പൊലീസ് സംഭവസ്ഥലത്തുനിന്ന് തന്നെ രണ്ട് പ്രതികളെ പിടികൂടി. മറ്റൊരാൾ ഓടി മറഞ്ഞു. പിറ്റേദിവസം മൂന്നാമത്തെ ആളെയും പിടികൂടി. ചേർത്തല പൊലീസ് സബ് ഇൻസ്പെക്ടർമാരായ വി.ജെ. ആൻറണി, വി.ബിജുമോൻ, ശ്യാം, സി.പി.ഒമാരായ സന്തോഷ്, സതീഷ് രഞ്ജിത്ത് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വള്ളികുന്നം: അയൽവാസികൾ തമ്മിലെ വാക്കുതർക്കത്തെ തുടർന്ന് താളിരാടി ഭാഗത്ത് വീടുകയറി ആക്രമണം നടത്തിയ സംഭവത്തിൽ പിതാവും മകനും പിടിയിൽ. വള്ളികുന്നം രാജീവ് ഭവനത്തിൽ രാജു (52), മകൻ രാജീവ് (27) എന്നിവരെയാണ് വള്ളികുന്നം പൊലീസ് അറസ്റ്റ് ചെയ്തത്. താളിരാടി എം.എം. കോളനിയിലാണ് സംഭവം. കടുവിനാൽ അനു ഭവനത്തിൽ അനുരാജിനെയാണ് അക്രമിച്ചത്. ഇരുകൂട്ടരും സുഹൃത്തുക്കളും അയൽവാസികളുമാണ്. സർക്കിൾ ഇൻസ്പെക്ടർ എം.എം. ഇഗ്ന്യേഷ്യസ്, എസ്.ഐമാരായ കെ. അജിത്, അനിൽകുമാർ, സി.പി.ഒമാരായ ബിനു, മനു, രാജ്കുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.