ചേര്‍ത്തല: ചേർത്തല ഏരിയ സമ്മേളനത്തിനു മുന്നോടിയായി സംഘടന വിഷയം ചര്‍ച്ചചെയ്യാന്‍ സി.പി.എം ഏരിയ കമ്മിറ്റി യോഗം ബുധനാഴ്ച സംഘടിപ്പിക്കും. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ നടന്ന ജില്ല കമ്മിറ്റി യോഗത്തില്‍ കണ്ടെത്തിയ സംഘടന വിഷയങ്ങളടക്കം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. പള്ളിപ്പുറത്തുനിന്നുള്ള യുവനേതാവിനെതിരെ ഉയര്‍ന്ന സാമ്പത്തിക ആരോപണത്തില്‍ സംസ്ഥാന നേതൃത്വത്തിനടക്കം കിട്ടിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പ്രത്യേക യോഗത്തിനു നിർദേശം നല്‍കിയത്.
പാര്‍ട്ടി ഓഫിസ് നിര്‍മാണത്തിന്റെ പേരില്‍ വ്യാപകമായി വ്യവസായികളില്‍നിന്നും പണംവാങ്ങിയെന്ന പരാതി പരിശോധിക്കാന്‍ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായി പി.പി. ചിത്തരഞ്ജന്, ജി. വേണുഗോപാല്‍ എന്നിവരെ ജില്ല കമ്മിറ്റി ചുമതലപ്പെടുത്തിയിരുന്നു. ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ വിഷയത്തില്‍ ചര്ച്ചയുണ്ടാകുകയുളളത്രെ.ഏതാനും വിദ്യാര്‍ഥി നേതാക്കളെ കുറിച്ച് പൊലീസ് സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതായും പരാതിയുണ്ട്.
പൊലീസിനു നേരേയുണ്ടായ അക്രമമടക്കമുള്ള കേസുകളില്‍പെട്ട ഇവര്‍ ഗുണ്ടാപട്ടികയില്‍ പെടുമെന്ന ഘട്ടത്തിലാണിപ്പോള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.