ചേർത്തല: താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ബഹുനില കെട്ടിട നിർമാണത്തിന് കിഫ്ബി ഫണ്ടിൽ 58.09 കോടി കരാർ അനുമതിയായെന്ന് മന്ത്രി പി. പ്രസാദ് അറിയിച്ചു. ആറുനിലകളിലായി 1,30,803 സ്ക്വയർഫീറ്റ് വിസ്തൃതിയിലാണ് കെട്ടിടം നിർമിക്കുക. നാല് ഓപറേഷൻ തിയറ്റർ, ഒരു മൈനർ ഓപറേഷൻ തിയറ്റർ എന്നീ സൗകര്യങ്ങളോടെ 206പേരെ കിടത്തിച്ചികിത്സിക്കുന്നതിന് സൗകര്യമുണ്ടാവും. ഒരു മെയിൻ ബ്ലോക്ക്, കൂടാതെ സർവിസ് ബ്ലോക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ മോർച്ചറി എന്നിവയാണ് നിർമിക്കുന്നത്. ജനറൽ ഓർത്തോ, ജനറൽ സർജറി, ഒഫ്താൽ സർജറി, എമർജൻസി ഓപറേഷൻ തിയറ്റർ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
1907ൽ ദേശീയപാതക്ക് സമീപം മിനി സിവിൽ സ്റ്റേഷന് തെക്ക് 3.44 ഏക്കറിൽ ചേർത്തല താലൂക്ക് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്. 500 മുതൽ 1500 ഓളം രോഗികൾ ആശുപത്രി ഒ.പിയിൽ മാത്രം പ്രതിദിനമെത്തുന്നുണ്ടെന്നാണ് കണക്ക്. 26 ഡോക്ടർമാർ നിലവിലുണ്ട്.
20 മാസ കാലാവധിയിൽ കൊച്ചി ആസ്ഥാനമായ കമ്പനിക്കാണ് നിർമാണച്ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.