ചേര്‍ത്തല ഏരിയ സമ്മേളനത്തിന് മുമ്പ് സമ്മേളനം നടത്താനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. 13ന് നടന്ന സമ്മേളനം ലോക്കല്‍ കമ്മിറ്റി െതരഞ്ഞെടുപ്പ് മത്സരത്തിലേക്ക് നീങ്ങിയ ഘട്ടത്തിലാണ് ജില്ല സെക്രട്ടറി ഇടപെട്ട് നിര്‍ത്തിവെച്ചത്. ഇതിനെതിരെ അരൂക്കുറ്റിയില്‍ വലിയ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സമ്മേളന പ്രതിനിധികളായ 44 പേര് സംസ്ഥാന നേതൃത്വത്തിന് വ്യക്തിപരമായി പരാതികള്‍ നല്‍കിയതായാണ് വിവരം. ഇരുന്നൂറിലേറെ പാര്‍ട്ടി അംഗങ്ങളും സമ്മേളനം നിര്‍ത്തിവെച്ചതിനെതിരെ പരാതി നല്കാന് ഒരുങ്ങുന്നുണ്ട്. അതേസമയം, സമ്മേളനത്തില്‍ പ്രാദേശികമായ വിഭാഗീയത പ്രകടമായെന്ന നിലപാടിലാണ് നേതൃത്വം.രണ്ടു ചേരികളെയും കൂട്ടിച്ചേര്‍ത്ത് അതിനനുയോജ്യ കമ്മിറ്റിക്കായുള്ള പാനല്‍ അവതരിപ്പിച്ചതായാണ് ഇവരുടെ പക്ഷം. ഇതിനെതിരെയും മത്സരത്തിന് തയാറായതിന് പിന്നില്‍ ചിലരുടെ താല്പര്യമാണെന്നാണ് വിമര്‍ശനം. സമ്മേളനത്തിലെ വിഷയങ്ങളെക്കുറിച്ച് പ്രത്യേക അന്വേഷണത്തിനും സാധ്യത തെളിയുന്നുണ്ട്.
മേഖലയിലെ മിക്ക പാര്‍ട്ടി അംഗങ്ങളും ലോക്കല്‍ നേതൃത്വത്തെ എതിര്‍ക്കുന്നവര്‍ക്ക് ഒപ്പമാണെന്നതാണ് നേതൃത്വത്തിന് തലവേദനയാകുന്നത്. ഈ സാഹചര്യത്തിലാണ് വിമതപക്ഷത്തിന് മുന്‍തൂക്കമുള്ള കമ്മിറ്റിയും അതില്‍ പാര്‍ട്ടി മാനദണ്ഡപ്രകാരം അര്‍ഹതയുള്ള ആള്‍ക്ക് സെക്രട്ടറിസ്ഥാനവും എന്ന വ്യവസ്ഥവെച്ച് അനുനയ നീക്കങ്ങള്‍ നടക്കുന്നത്. മൂമ്പ് സെക്രട്ടറിയായ ആളെ സെക്രട്ടറിയാക്കണമെന്ന വാദത്തില്‍ എതിര്‍പക്ഷം ഉറച്ചുനില്‍ക്കുന്നത് പ്രതിസന്ധിയാകുന്നുണ്ട്. പാര്‍ട്ടി മാനദണ്ഡപ്രകാരം ഇത് അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.