പാണാവള്ളി: കമ്പ്യൂട്ടർ ഗ്രാഫിക്സിെൻറ സാധ്യതകൾ ഉപയോഗിച്ച് വോട്ടഭ്യർഥന. പാണാവള്ളി പഞ്ചായത്ത് മൂന്നാംവാർഡിൽ യു.ഡി.എഫ് പിന്തുണക്കുന്ന വെൽഫെയർ പാർട്ടി സ്ഥാനാർഥി ഹബീബ് റഹ്മാെൻറ, ഹെലികോപ്ടറിലെ പുഷ്പവൃഷ്ടി പ്രചാരണ രീതിയാണ് ഹിറ്റായിരിക്കുന്നത്.
പരസ്യബോർഡുമായി കെട്ടിടസമുച്ചയങ്ങൾക്കുമീതെ ഉയർന്നുപൊങ്ങുന്ന ഹെലികോപ്ടറിൽനിന്ന് സ്ഥാനാർഥിയുടെ ചിത്രത്തിലേക്കാണ്പുഷ്പവൃഷ്ടി. സ്ഥാനാർഥിയുടെ പരസ്യമെഴുതിയ ബോർഡും വഹിച്ച് മേഘങ്ങളെ തൊട്ടുരുമ്മി നീങ്ങുന്ന വിമാനങ്ങൾ. ഈ ഗ്രാഫിക്സിന് പുറമെ, സൗണ്ട് ഇഫക്ടുകളുടെ സഹായത്തോടെ വികസനസ്വപ്നങ്ങൾ പങ്കുെവച്ചുള്ള വിഡിയോകളും ശ്രദ്ധനേടിയിരിക്കുകയാണ്. പാർട്ടിയുടെ സോഷ്യൽ മീഡിയ വിഭാഗമാണ് ഡിജിറ്റൽ പരസ്യചിത്രങ്ങൾ ഡിസൈൻ ചെയ്യുന്നത്.
വോട്ടർമാരുടെ ശ്രദ്ധ പിടിച്ചുപറ്റാൻ വേറിട്ട തന്ത്രങ്ങളുമായി സ്ഥാനാർഥികളെത്തുമ്പോൾ സമൂഹമാധ്യമ ലോകത്തും പ്രചാരണം തകർക്കുകയാണ്. ഇത്തരം വോട്ടഭ്യർഥനകൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നു. ദിവസവും രാവിലെ പുതിയ ഗ്രാഫിക്കൽ പരസ്യങ്ങൾ വോട്ടർമാരിലേക്ക് എത്തുന്ന രീതിയാണ് സ്ഥാനാർഥികൾ െപാതുവെ സ്വീകരിച്ചിട്ടുള്ളത്.
വരുംദിവസങ്ങളിൽ കൂടുതൽ വ്യത്യസ്ത പ്രചാരണരീതികളും വിവിധ സ്ഥാനാർഥികൾ വോട്ടർമാരിലേക്ക് എത്തിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.