Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightCherthalachevron_right...

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ത​ക​ർ​ക്കു​ന്നു

text_fields
bookmark_border
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണം ത​ക​ർ​ക്കു​ന്നു
cancel

പാ​ണാ​വ​ള്ളി: ക​മ്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​െൻറ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച്​ വോ​ട്ട​ഭ്യ​ർ​ഥ​ന. പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് മൂ​ന്നാം​വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് പി​ന്തു​ണ​ക്കു​ന്ന വെ​ൽ​ഫെ​യ​ർ പാ​ർ​ട്ടി സ്ഥാ​നാ​ർ​ഥി ഹ​ബീ​ബ് റ​ഹ്​​മാ​െൻറ, ഹെ​ലി​കോ​പ്​​ട​റി​ലെ പു​ഷ്പ​വൃ​ഷ്​​ടി പ്ര​ചാ​ര​ണ രീ​തി​യാ​ണ്​ ഹി​റ്റാ​യി​രി​ക്കു​ന്ന​ത്.

പ​ര​സ്യ​ബോ​ർ​ഡു​മാ​യി കെ​ട്ടി​ട​സ​മു​ച്ച​യ​ങ്ങ​ൾ​ക്കു​മീ​തെ ഉ​യ​ർ​ന്നു​പൊ​ങ്ങു​ന്ന ഹെ​ലി​കോ​പ്​​ട​റി​ൽ​നി​ന്ന്​ സ്ഥാ​നാ​ർ​ഥി​യു​ടെ ചി​ത്ര​ത്തി​ലേ​ക്കാണ്​പു​ഷ്പ​വൃ​ഷ്​​ടി. സ്ഥാ​നാ​ർ​ഥി​യു​ടെ പ​ര​സ്യ​മെ​ഴു​തി​യ ബോ​ർ​ഡും വ​ഹി​ച്ച്​ മേ​ഘ​ങ്ങ​ളെ തൊ​ട്ടു​രു​മ്മി നീ​ങ്ങു​ന്ന വി​മാ​ന​ങ്ങ​ൾ. ഈ ​ഗ്രാ​ഫി​ക്സി​ന്​ പു​റ​മെ, സൗ​ണ്ട് ഇ​ഫ​ക്ടു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ വി​ക​സ​ന​സ്വ​പ്ന​ങ്ങ​ൾ പ​ങ്കു​െ​വ​ച്ചു​ള്ള വി​ഡി​യോ​ക​ളും ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. പാ​ർ​ട്ടി​യു​ടെ സോ​ഷ്യ​ൽ മീ​ഡി​യ വി​ഭാ​ഗ​മാ​ണ്​ ഡി​ജി​റ്റ​ൽ പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ ഡി​സൈ​ൻ ചെ​യ്യു​ന്ന​ത്.

വോ​ട്ട​ർ​മാ​രു​ടെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റാ​ൻ വേ​റി​ട്ട ത​ന്ത്ര​ങ്ങ​ളു​മാ​യി സ്ഥാ​നാ​ർ​ഥി​ക​ളെ​ത്തു​മ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ ലോ​ക​ത്തും പ്ര​ചാ​ര​ണം ത​ക​ർ​ക്കു​ക​യാ​ണ്. ഇ​ത്ത​രം വോ​ട്ട​ഭ്യ​ർ​ഥ​ന​ക​ൾ വ്യാ​പ​ക​മാ​യി ഷെ​യ​ർ ചെ​യ്യ​പ്പെ​ടു​ന്നു. ദി​വ​സ​വും രാ​വി​ലെ പു​തി​യ ഗ്രാ​ഫി​ക്ക​ൽ പ​ര​സ്യ​ങ്ങ​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തു​ന്ന രീ​തി​യാ​ണ്​ സ്ഥാ​നാ​ർ​ഥി​ക​ൾ ​െപാ​തു​വെ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.

വ​രും​ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ വ്യ​ത്യ​സ്ത പ്ര​ചാ​ര​ണ​രീ​തി​ക​ളും വി​വി​ധ സ്ഥാ​നാ​ർ​ഥി​ക​ൾ വോ​ട്ട​ർ​മാ​രി​ലേ​ക്ക് എ​ത്തി​ക്കു​മെ​ന്ന്​ അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Panchayat election 2020
News Summary - election Campaigning on social media
Next Story